- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാമിലി വിസയിലുള്ള സ്ത്രീകൾ ഒരു വർഷം സ്വദേശത്ത് കഴിയുന്നതിന് താല്ക്കാലിക വിലക്ക്; സ്ത്രീകൾ 180 ദിവസങ്ങൾക്കകം തിരിച്ചെത്തിയില്ലെങ്കിൽ വിസ റദ്ദാക്കാൻ യുഎഇ
ഷാർജ: മലയാളികളടക്കമുള്ള പല കുടുംബിനികളെയും സാരമായി ബാധിക്കുന്ന ഒരു നിയമമാറ്റം യുഎഇയിൽ നിലവിൽ വന്നതായി സൂചന. ഫാമിലി വിസയിലുള്ള സ്ത്രീകൾ രാജ്യം വിട്ടാൽ ഒരു വർഷം വരെ സ്വദേശത്ത് കഴിയാൻ അനുവാദം നൽകിക്കൊണ്ടുള്ള നിയമം അധികൃതർ താൽക്കാലികമായി നിർത്തി വച്ചതായാണ് റിപ്പോർട്ട്. ഇനി മുതൽ 180 ദിവസങ്ങൾക്കകം യു.എ.ഇയിൽ പ്രവേശിച്ചില്ലെങ്കിൽ കുടും
ഷാർജ: മലയാളികളടക്കമുള്ള പല കുടുംബിനികളെയും സാരമായി ബാധിക്കുന്ന ഒരു നിയമമാറ്റം യുഎഇയിൽ നിലവിൽ വന്നതായി സൂചന. ഫാമിലി വിസയിലുള്ള സ്ത്രീകൾ രാജ്യം വിട്ടാൽ ഒരു വർഷം വരെ സ്വദേശത്ത് കഴിയാൻ അനുവാദം നൽകിക്കൊണ്ടുള്ള നിയമം അധികൃതർ താൽക്കാലികമായി നിർത്തി വച്ചതായാണ് റിപ്പോർട്ട്. ഇനി മുതൽ 180 ദിവസങ്ങൾക്കകം യു.എ.ഇയിൽ പ്രവേശിച്ചില്ലെങ്കിൽ കുടുംബിനികളുടെയും വിസ റദ്ദാകും.
180 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് പ്രവേശിക്കുന്നതെങ്കിൽ മുൻകൂട്ടി എമിഗ്രേഷൻ ഓഫീസിൽ കാരണം ബോധിപ്പിച്ചാൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നൽകിയിരുന്നു. 6 മാസം കഴിഞ്ഞ് ഒരു വർഷം തികയുന്നതിന് മുമ്പ് ഈ ആനുകൂല്യം ഉപയോഗപ്പെടുത്തേ ണ്ടിയിരുന്നു. ഈ സംവിധാനം താൽക്കാലികമായി നിർത്തി വച്ചതായാണ് സൂചന.
ഫാമിലി വിസയുള്ള സ്ത്രീകളെ കൂടാതെ കുട്ടികൾക്കും ഈ ഇളവ് ലഭിച്ചിരുന്നു. വർഷം തികയുന്നതിന് മുമ്പ് താമസകുടിയേറ്റ വകുപ്പിൽ 150 ദിർഹം കെട്ടിവച്ച് ഭർത്താവ് അപേക്ഷ നൽകുന്ന മുറക്കാണ് എൻ.ഒ.സി അനുവദിക്കുക. ഇങ്ങനെ ലഭിക്കുന്ന സർട്ടിഫിക്കറ്റ് സ്വദേശത്ത് നിന്ന് കയറുന്നതും യു.എ.ഇയിൽ ഇറങ്ങുന്നതുമായ വിമാനത്താവളങ്ങളിൽ പാസ്‌പോർട്ട് പരിശോധനാ കൗണ്ടറിൽ ഹാജരാക്കിയാൽ പ്രയാസമില്ലാതെ രാജ്യത്ത് പ്രവേശിക്കാമായിരുന്നു.
ഈ അനുകൂല്യം ഇല്ലാതാകുന്നതോടെ മലയാളികളടക്കം നിരവധി പേർ പ്രതിസന്ധിയിലാകും. നിയമം മാറിയതറിയാതെ ഇപ്പോഴും സ്വദേശത്ത് തങ്ങുന്നവർക്ക് ഇനി പുതിയ വിസ ലഭിച്ചാൽ മാത്രമേ യു.എ.ഇയിൽ ഇറങ്ങാനാവുകയുള്ളൂ