- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂടൽ മഞ്ഞ് കനത്തതോടെ വിമാനസർവ്വീസുകൾ താളം തെറ്റി; ഇന്നലെ മൂടൽമഞ്ഞിനെ തുടർന്ന് വിമാനങ്ങൾ വൈകിയത് മൂലം യാത്ര മുടങ്ങിയത് നിരവധി യാത്രക്കാരുടെ
അബുദാബി: മൂടൽ മഞ്ഞ് കനത്തതോടെ വിമാനസർവ്വീസുകൾ താളം തെറ്റിയത് മൂലം യാത്ര മുടങ്ങിയത് നിരവധി പേർക്ക്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പുണെ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ ആണ് വൈകിയത്. ഇതോടെ വാരാന്ത്യമാഘോഷിക്കാൻ പോയവരും ക്രിസ്തുമസ് വെക്കേഷനായി പോകാൻ യാത്ര തിരിച്ചവരുമടക്കം നിരവധി പേർ പ്രതിസന്ധിയിലായി. അബുദാബിൽനിന്ന് ജിദ്ദ, ബഹ്റൈൻ, മസ്‌കറ്റ്, ഖാർത്തും, ഇസ്ലാമാബാദ്, ധാക്ക, ജക്കാർത്ത, കാഠ്മണ്ഡു, കൊളംബോ, മനില, മെൽബൺ, സിഡ്നി, ലോസ് ആഞ്ജലിസ്, ഡാലസ്, ദുസിൽഡോഫ്, സീഷെൽസ്, പാരിസ്, ഏതൻസ്, റോം, ഡുബ്ലിൻ, ബൈറൂത്, ആംസ്റ്റർഡാം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും വൈകി. കനത്ത മൂടൽമഞ്ഞ് രാവിലെ റോഡിൽ വാഹനങ്ങളുമായിറങ്ങിയവരെയും ബാധിച്ചു. കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങൾ പൊതുജനങ്ങൾ ഗൗരവത്തോടെ കണക്കാക്കണമെന്നും ആവശ്യമായ മുൻകരുതലുകളെടുക്കണെമന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. കനത്ത മഞ്ഞിൽ റോഡിലൂടെ വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടും വാഹനം ഡ്രൈവ് ചെയ്യാൻ ശ്രദ്ധിക്കണമെ
അബുദാബി: മൂടൽ മഞ്ഞ് കനത്തതോടെ വിമാനസർവ്വീസുകൾ താളം തെറ്റിയത് മൂലം യാത്ര മുടങ്ങിയത് നിരവധി പേർക്ക്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പുണെ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ ആണ് വൈകിയത്. ഇതോടെ വാരാന്ത്യമാഘോഷിക്കാൻ പോയവരും ക്രിസ്തുമസ് വെക്കേഷനായി പോകാൻ യാത്ര തിരിച്ചവരുമടക്കം നിരവധി പേർ പ്രതിസന്ധിയിലായി.
അബുദാബിൽനിന്ന് ജിദ്ദ, ബഹ്റൈൻ, മസ്‌കറ്റ്, ഖാർത്തും, ഇസ്ലാമാബാദ്, ധാക്ക, ജക്കാർത്ത, കാഠ്മണ്ഡു, കൊളംബോ, മനില, മെൽബൺ, സിഡ്നി, ലോസ് ആഞ്ജലിസ്, ഡാലസ്, ദുസിൽഡോഫ്, സീഷെൽസ്, പാരിസ്, ഏതൻസ്, റോം, ഡുബ്ലിൻ, ബൈറൂത്, ആംസ്റ്റർഡാം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും വൈകി.
കനത്ത മൂടൽമഞ്ഞ് രാവിലെ റോഡിൽ വാഹനങ്ങളുമായിറങ്ങിയവരെയും ബാധിച്ചു. കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങൾ പൊതുജനങ്ങൾ ഗൗരവത്തോടെ കണക്കാക്കണമെന്നും ആവശ്യമായ മുൻകരുതലുകളെടുക്കണെമന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. കനത്ത മഞ്ഞിൽ റോഡിലൂടെ വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടും വാഹനം ഡ്രൈവ് ചെയ്യാൻ ശ്രദ്ധിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.
കഴിയുന്നതും ഇത്തരം സാഹചര്യങ്ങളിൽ ഡ്രൈവിങ് ഒഴിവാക്കുകയാണ് ഉത്തമമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. വാഹനത്തിന്റെ വൈപ്പറുകൾ പ്രവർത്തനക്ഷമമാക്കുകയും വിൻഡ് ഷീൽഡ് ഇടക്കിടെ വൃത്തിയാക്കാൻ ആവശ്യമായ വെള്ളം കരുതുകയും വേണം. ദൂരക്കാഴ്ച സുഗമമാവുന്നതിന് വെള്ളം സ്പേചെയ്ത് വൈപ്പർ പ്രവർത്തിപ്പിച്ച് വിൻഡ് ഷീൽഡ് വൃത്തിയാക്കണം.
രാത്രിയിലും പുലർവേളയിലും ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളും മഞ്ഞുവീഴ്ചയുടെ ശക്തി വർധിക്കുമെന്നും പറുന്നു. അറബിക്കടൽ പ്രദേശത്തും ഒമാൻ കടലിലും മിതമായ രീതിയിൽ മഞ്ഞുവീഴ്ചയുണ്ടാകാൻ സാധ്യതയുണ്ട്.