കഴിഞ്ഞദിവസം യുഎഇയിലുണ്ടായ മഴക്കെടുതികൾ എന്ന വ്യാജേന ഇല്ലാത്ത ചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റ് വഴി പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്. സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്ന ദൃശ്യങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പത്തിന് ഇടയാക്കുന്ന സാഹചര്യത്തിലാണ് നടപടി. വ്യാജ ദൃശ്യങ്ങൾ പ്രചരിക്കുന്നത് രാജ്യത്തെ അപകീർത്തി പ്പെടുത്തുന്നതിന് തുല്യമാണെന്നും മുന്നറിയിപ്പിൽ പറയുന്നു.

10 ലക്ഷം ദിർഹം പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. മഴക്കെടുതിക്ക് പുറമെ, വാഹനാപകടങ്ങൾ അഗ്‌നിബാധ തുടങ്ങിയവയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോഴും ജാഗ്രത പുലർത്തണമെന്നാണ് നിർദശം

സോഷ്യൽ മീഡിയ വഴിയുള്ള വാർത്തകളിൽ ചിലത് തെറ്റിദ്ധരിപ്പിക്കുന്നവയും വിശ്വാസ്യത യില്ലാത്തവയുമായിരിക്കും. ഇത്തരം വാർത്തകൾ വിശ്വാസത്തിലെടുക്കരുതെന്നും ഓരോ വിഷയവുമായി ബന്ധപ്പെട്ട് അതത് ഗവൺമെന്റ് വകുപ്പുകൾ പ്രഖ്യാപനമിറക്കുമെന്നും അധികൃതർ അറിയിച്ചു.