ദുബായ്: ഇന്ധന വിലയിൽ വീണ്ടും കുറവ് പ്രഖ്യാപിച്ചതോടെ വാഹനഉടമകൾക്ക് ആശ്വാസം. എല്ലാത്തരം ഇന്ധനങ്ങൾക്കു നേരിയ തോതിൽ വിലക്കുറവായിരിക്കും അടുത്ത മാസം അനുഭവപ്പെടുക. സൂപ്പർ 98 പെട്രോളിന് 1.79 ദിർഹമാണു പുതിയ നിരക്ക്. സ്‌പെഷൽ പെട്രോൾ 1.68 ദിർഹവും ഇ പ്ലസിന് ഒരു ദിർഹം  61 ഫിൽസും ആയിരിക്കും. ഡീസൽ വില ലീറ്ററിന് 1.83 ദിർഹമാണ്. പുതിയ നിരക്കുകൾ ഡിസംബർ ഒന്നിനു നിലവിൽ വരും.

അബുദാബിയിൽ ചേർന്ന പെട്രോളിയം വില നിർണയ സമിതിയുടെ യോഗമാണ് പുതിയ ഇന്ധനവിലകൾ നിശ്ചയിച്ചത്. ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സ്‌പെഷൽ പെട്രോളിന് ആഗസ്തിൽ 2.14 ദിർഹമായിരുന്നു വിലയെങ്കിൽ നവംബറിൽ 1.70 ദിർഹമായി കുറച്ചിരുന്നു. ഡിസംബറിൽ വീണ്ടും രണ്ടു ഫിൽസ് കുറയും. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിപണിയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കുന്നത്.