ഷാർജ: യുഎഇയിൽ ജലം പാഴാക്കുന്നവർ ജാഗ്രതൈ! വൻപിഴ നൽകേണ്ടി വരും. വെള്ളവും വൈദ്യുതിയും അമൂല്യമാണെന്നും വരും തലമുറകളിലേക്ക് ജലവും വൈദ്യുതിയും കരുതിവെക്കേണ്ട ബാധ്യത നമ്മൾ ഓരോരുത്തരുടെയും കടമയാണെന്നും ഷാർജ ജല വൈദ്യുതി അഥോറിറ്റി ഓർമ്മിപ്പിച്ചു.

സ്ഥാപനങ്ങളും, വില്ലകളും, കെട്ടിടങ്ങളും അനാവശ്യമായി ജലം പാഴാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത്തരക്കാരെ കണ്ടെത്തി കടുത്ത പിഴ നൽകാൻ തീരുമാനിച്ചിരി ക്കുകയാണ് അഥോറിറ്റി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഷാർജയുടെ പലഭാഗങ്ങളിലും ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിരവധി പേർക്ക് കടുത്ത പിഴ നൽകിയതായും റിപ്പോർട്ടുണ്ട്്. കഴിഞ്ഞ എട്ടു മാസത്തിനിടക്ക് വെള്ളം പാഴാക്കിയതിന് ഷാർജ ഇല
ക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി (സിവ) 1,159 താമസക്കാർക്ക് പിഴ ചുമത്തിയതായാണ് കണക്കുകൾ പറയുന്നത്.

പരിശോധന വരും നാളുകളിലും തുടരുമെന്ന് അഥോറിറ്റി അറിയിച്ചിട്ടുണ്ട്. വെള്ളമോ വൈദ്യുതിയോ പഴാകുന്നത് ശ്രദ്ധയിൽപെട്ടാൽ വകുപ്പിനെ അറിയിക്കണം പള്ളികളിൽ ഏർപ്പെടുത്തുന്ന പ്രത്യേക സംവിധാനം വഴി ജല ഉപയോഗം നിയന്ത്രിക്കുവാനുള്ള നടപടികൾ ആരംഭിച്ചതായും വകുപ്പ് അറിയിച്ചു. പൊതുജനങ്ങളുടെ സഹകരണം ഇക്കാര്യത്തിൽ അനിവാര്യമാണ്. അത്കൊണ്ട് തന്നെ സാധാരണക്കാരെ ബോധവൽക്കരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.