- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എണ്ണവിലയിടിവ്; സബ്‌സിഡികൾ ഒഴിവാക്കാനൊരുങ്ങി യുഎഇയും; വൈദ്യുതി, പ്രകൃതി വാതക സബ്‌സിഡി ഒഴിവാക്കുന്നത് പരിഗണനയിൽ
യുഎഇയിൽ വൈദ്യുതി സബ്‌സിഡി നിർത്താലാക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഊർജ മന്ത്രി. ആഗോളതലത്തിൽ എണ്ണവില ഇടിവ് തുടരുന്ന സാഹചര്യത്തിൽ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നത് ഒഴിവാക്കാൻ ഗൾഫ് രാജ്യങ്ങൾ സബ്‌സിഡികൾ ഒഴിവാക്കുന്നത് തുടരുന്നതിനിടെയാണ് യുഎഇയും സബ്‌സിഡി നിർത്തലാക്കുന്നത് പരിഗണനയിലാണെന്ന കാര്യം അറിയിച്ചത്. ഗാർഹികാവശ്യ
യുഎഇയിൽ വൈദ്യുതി സബ്‌സിഡി നിർത്താലാക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഊർജ മന്ത്രി. ആഗോളതലത്തിൽ എണ്ണവില ഇടിവ് തുടരുന്ന സാഹചര്യത്തിൽ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നത് ഒഴിവാക്കാൻ ഗൾഫ് രാജ്യങ്ങൾ സബ്‌സിഡികൾ ഒഴിവാക്കുന്നത് തുടരുന്നതിനിടെയാണ് യുഎഇയും സബ്‌സിഡി നിർത്തലാക്കുന്നത് പരിഗണനയിലാണെന്ന കാര്യം അറിയിച്ചത്.
ഗാർഹികാവശ്യത്തിനുള്ള വൈദ്യുതിക്കു പുറമേ ഊർജോൽപാദന കമ്പനികൾക്കുള്ള സബ്‌സിഡിയും ഒഴിവാക്കുമെന്ന് സ്വിറ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോകസാമ്പത്തിക ഫോറത്തിലാണ് ഊർജ്ജമന്ത്രി അറിയിച്ചത്. അദ്ദേഹം പറഞ്ഞു.
വൈദ്യുതി സബ്‌സിഡി എടുത്തുകളയുന്നതു സാധാരണക്കാരെ കാര്യമായി ബാധിക്കില്ലെന്നാണു കരുതുന്നത്. ഉയർന്നതോതിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കാകും അമിതഭാരം ഉണ്ടാകുക. എണ്ണയിതര സാമ്പത്തിക വ്യവസ്ഥ എന്ന ലക്ഷ്യത്തിന്റെ ഭാഗമാണിത്.
നിലവിൽ പെട്രോളിനും ഡീസലിനും യഥാർത്ഥവിലയാണ് ഈടാക്കുന്നത്. ജൂണിൽ ഇന്ധനവില ലിബറലൈസ് ചെയ്തിരുന്നു. ഇപ്പോൾ മറ്റ് പ്രൊഡക്ടുകൾക്കും സർവീസുകൾക്കും സബ്‌സിഡി ഒഴിവാക്കുന്നതാണ് ഇപ്പോൾ ആലോചിക്കുന്നത്.