- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നബിദിനം പ്രമാണിച്ച് 11ന് യുഎഇയിൽ പൊതു അവധി; ഞായറാഴ്ച്ച വിപണി ഉൾപ്പെടെ ഗവൺമെന്റ് ഓഫീസുകൾ, മന്ത്രാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചു
ദുബായ്: നബിദിനത്തോടനുബന്ധിച്ച് യുഎഇയിൽ ഡിസംബർ 11ന് പൊതു അവധി. സ്വകാര്യ മേഖലയക്കും ഡിസംബർ 11 ഞായറാഴ്ചയായിരിക്കും പൊതു അവധി. യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രി സാഖർ ഗോബാഷാണ് പൊതു അവധി പ്രഖ്യാപിച്ചത്. പൊതു അവധിയായ ഡിസംബർ 11ന് യുഎഇയിലെ വിപണികളും അടഞ്ഞുകിടക്കും. ഡിസംബർ 12ന് തന്നെ വിപണി തുറന്നുപ്രവർത്തിക്കുമെന്ന് സെക്യൂരിറ്റീസ് ആൻഡ് കമ്മോദിറ്റീസ് അഥോറിറ്റി വ്യക്തമാക്കി. യുഎഇ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പ്രഖ്യാപന പ്രകാരമാണ് പൊതുഅവധി. ഗവൺമെന്റ് ഓഫീസുകൾ, മന്ത്രാലയങ്ങൾ, വിവിധ വകുപ്പ് ആസ്ഥാനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അവധിയായിരിക്കുമെന്ന് 'ഫെഡറൽ അഥോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ്' അറിയിച്ചു ഇതോടെ, അടുത്ത വാരാന്ത്യത്തിൽ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ അവധി കിട്ടും. ശനി അവധിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മൂന്നുദിവസത്തെ അവധി ആഘോഷിക്കാനാകും.
ദുബായ്: നബിദിനത്തോടനുബന്ധിച്ച് യുഎഇയിൽ ഡിസംബർ 11ന് പൊതു അവധി. സ്വകാര്യ മേഖലയക്കും ഡിസംബർ 11 ഞായറാഴ്ചയായിരിക്കും പൊതു അവധി. യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രി സാഖർ ഗോബാഷാണ് പൊതു അവധി പ്രഖ്യാപിച്ചത്.
പൊതു അവധിയായ ഡിസംബർ 11ന് യുഎഇയിലെ വിപണികളും അടഞ്ഞുകിടക്കും. ഡിസംബർ 12ന് തന്നെ വിപണി തുറന്നുപ്രവർത്തിക്കുമെന്ന് സെക്യൂരിറ്റീസ് ആൻഡ് കമ്മോദിറ്റീസ് അഥോറിറ്റി വ്യക്തമാക്കി. യുഎഇ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പ്രഖ്യാപന പ്രകാരമാണ് പൊതുഅവധി.
ഗവൺമെന്റ് ഓഫീസുകൾ, മന്ത്രാലയങ്ങൾ, വിവിധ വകുപ്പ് ആസ്ഥാനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അവധിയായിരിക്കുമെന്ന് 'ഫെഡറൽ അഥോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ്' അറിയിച്ചു
ഇതോടെ, അടുത്ത വാരാന്ത്യത്തിൽ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ അവധി കിട്ടും. ശനി അവധിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മൂന്നുദിവസത്തെ അവധി ആഘോഷിക്കാനാകും.