ദുബൈയിൽ ഇന്നലെ മലയാളിയുടെ ഹോട്ടലിൽ ഇന്നലെ ഉണ്ടായ ഉഗ്ര സ്‌ഫോടനത്തിന് കാരണം ഗ്യാസ് പൈപ്പിലുണ്ടായ ചോർച്ചയാണെന്ന് റിപ്പോർട്ട്.ദുബൈ കറാമയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഉസ്താദ് ഹോട്ടലിൽ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സ്‌ഫോടനം.

സ്‌ഫോടനത്തിൽ ഒരാൾക്ക് പരുക്കേല്ക്കുയും നിരവധി വാഹനങ്ങൾക്ക് കേട്പാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ടലിലേക്ക് മൽസ്യം എത്തിക്കുന്ന മലയാളി യുവാവ് മുജീബിനാണ് സാരമല്ലാത്ത പരിക്കേറ്റത്. തൊട്ടടുത്ത കടകൾക്കും കെട്ടിടത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഏഴോളം കാറുകൾക്കുമാണ് കേടുപറ്റിയത്

ഹോട്ടലിന്റെ തൊട്ടരികിൽ പെട്രോൾ സ്റ്റേഷനാണെങ്കിലും ഇവിടേക്ക് തീപടരാതിരുന്നത് വൻദുരന്തം ഒഴിവാക്കി. സ്‌ഫോടനമുണ്ടായ ഹോട്ടലിന് സമീപത്തെ കെട്ടിടങ്ങളിൽ താമസിപ്പിച്ചിരുന്നവരെ പൊലീസ് ഒഴിപ്പിച്ചു. 10 ലക്ഷം ദിർഹത്തിന്റെ നാശനഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. റമദാൻ ആയതിനിൽ ഉസ്ദാദ് ഹോട്ടൽ തുറന്ന് പ്രവർത്തിക്കാ ഞ്ഞതും വൻദുരന്തം ഒഴിവാക്കി . അതെസമയം സ്ഫോടനത്തിന്റെ കാരണം സംബന്ധിച്ച് സിവിൽ ഡിഫൻസ്് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് സ്വദേശി മുഹമ്മദ് ബിനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ. പാചക വാതകക്കുഴലിലെ ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് കരുതുന്നതെങ്കിലും പാചക വാതകം ചോർന്നതിന്റെ ഗന്ധമോ തീപ്പിടിത്തമോ ഉണ്ടായയിരുന്നില്‌ളെന്ന് സംഭവസ്ഥലത്ത് ആദ്യമത്തെിയവർ പറഞ്ഞു. സംഭവം അറിഞ്ഞയുടനെ സിവിൽ ഡിഫൻസും പൊലീസും സ്ഥലത്തത്തെി. ചെറുതായി കണ്ട തീ അഞ്ചു മിനിറ്റിനകം അണച്ചതായി സിവിൽ ഡിഫൻസ് വൃത്തങ്ങൾ അറിയിച്ചു. മൂന്നു നിലയുള്ള അൽ മസ്‌കാൻ കെട്ടിടത്തിലെ ഒരു ഭാഗത്ത് താഴെ രണ്ടു നിലയിലാണ് ഉസ്താദ് ഹോട്ടൽ പ്രവർത്തിക്കുന്നത്.