- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ്: യു.എ.ഇയിലെ തീയറ്ററുകൾക്ക് നാളെ മുതൽ പൂർണശേഷിയിൽ പ്രവർത്തിക്കാം. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന പശ്ചാത്തലത്തിലാണ് തീയറ്ററുകളിൽ പൂർണമായും പ്രേക്ഷകരെ കയറ്റാൻ അനുമതി നൽകിയത്. കോവിഡിന് ശേഷം ആദ്യമായാണ് തിയേറ്ററുകളിലെ സീറ്റിങ് നിയന്ത്രണം ഒഴിവാക്കുന്നത്.
ഈ മാസം പകുതി മുതൽ വിനോദപരിപാടികളും ടൂറിസം പരിപാടികളും വേദികളുടെ പൂർണശേഷിയിൽ ആളുകളെ പങ്കെടുപ്പിച്ച് നടത്താൻ ദേശീയ ദുരന്ത നിവാരണ സമിതി അനുമതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീയറ്ററുകൾ പൂർണ ശേഷിയിലേക്ക് മാറുന്നത്. നിലവിൽ രണ്ട് സീറ്റുകൾക്ക് ശേഷം ഓരോ സീറ്റുകൾ ഒഴിച്ചിടുന്ന രീതിയിലാണ് തീയറ്ററുകൾ പ്രവർത്തിക്കുന്നത്.
മറുനാടന് ഡെസ്ക്
Next Story