- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധന വിലത്തകർച്ച; യു.എ.ഇ.യിൽ തൊഴിൽ നഷ്ടമായത് നിരവധി പേർക്ക്; വരാനിരിക്കുന്ന മാസങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധ്യത
ദുബായ്: ഇന്ധന വിലയിലുണ്ടായ തകർച്ച രാജ്യത്ത് തൊഴിലവസരം കുറച്ചതായി റിപ്പോർട്ട്. യുഎഇയിൽ ഇന്ധനവില തകർച്ച രാജ്യത്തെ തൊഴിലാളികളെ വളരെ ദോഷകരമായി ബാധിച്ചു. അനവധിപ്പേർക്കാണ് തൊഴിൽ നഷ്ടമായത്. മാത്രമല്ല പുതിയതായി തൊഴിൽ തേടുന്നവർക്കും കനത്ത ആഘാതമാണുണ്ടാക്കിയത്. എന്നാൽ, 2015 രണ്ടാം പാദത്തോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്
ദുബായ്: ഇന്ധന വിലയിലുണ്ടായ തകർച്ച രാജ്യത്ത് തൊഴിലവസരം കുറച്ചതായി റിപ്പോർട്ട്. യുഎഇയിൽ ഇന്ധനവില തകർച്ച രാജ്യത്തെ തൊഴിലാളികളെ വളരെ ദോഷകരമായി ബാധിച്ചു. അനവധിപ്പേർക്കാണ് തൊഴിൽ നഷ്ടമായത്. മാത്രമല്ല പുതിയതായി തൊഴിൽ തേടുന്നവർക്കും കനത്ത ആഘാതമാണുണ്ടാക്കിയത്.
എന്നാൽ, 2015 രണ്ടാം പാദത്തോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്നും മോർഗൻ മിക്കിൻലീ പ്രസിദ്ധീകരിച്ച റിപ്പോർട്ട് സൂചിപ്പിക്കുന്നു.
2015 രണ്ടാംപാദത്തിൽ 8,109 പ്രൊഫഷനലുകൾക്ക് നിയമനം ലഭിച്ചു. എന്നാൽ, വർഷത്തിന്റെ ആദ്യ പാദത്തിൽ നടന്ന നിയമനങ്ങളേക്കാൾ ഒരു ശതമാനം കുറവാണിത്. രാജ്യത്ത് തൊഴിലന്വേഷകരുടെ എണ്ണത്തിലും കുറവുവന്നിട്ടുണ്ട്. ഏഷ്യൻ രാജ്യങ്ങളിലും അമേരിക്ക, ഇംഗ്ലണ്ട്, അയർലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും കൂടുതൽ തൊഴിലവസരങ്ങൾ ലഭിച്ചുതുടങ്ങിയതാണ് കാരണം.
എണ്ണവിലത്തകർച്ചയെ തുടർന്ന് എണ്ണ, പ്രകൃതി വാതക മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ െചലവ് ചുരുക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പല കമ്പനികളും ജീവനക്കാരെ വെട്ടിക്കുറക്കുന്നതായി കൺസൾട്ടൻസികൾ ചൂണ്ടിക്കാട്ടുന്നു. ലോകവ്യാപകമായി ഇത്തരമൊരു നയം നിലവിലുള്ളതായി ഫോർബ്്്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ച് മാസത്തിൽ ആഗോളതലത്തിലുള്ള കമ്പനികളിലെ 75,000 പേർക്ക് ജോലി നഷ്ടപ്പെട്ടതായാണ് കണക്ക്.
എന്നാൽ, 2015 ൽ വരാനിരിക്കുന്ന മാസങ്ങളിൽ യു.എ.ഇ.യിൽ കൂടുതൽ തൊഴിലവസരങ്ങൾക്ക് സാധ്യതയുണ്ട്. റിയൽ എസ്റ്റേറ്റ്, നിർമ്മാണ രംഗങ്ങളിൽ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കപ്പെടാനും കൂടുതൽ നിക്ഷേപങ്ങൾക്കും സാധ്യതയുണ്ട് എന്നതിനാലാണിത്. എങ്കിലും ഇന്ധന വിപണിയെ ആശ്രയിച്ചായിരിക്കും പൊതുവിൽ തൊഴിൽമേഖലയുടെ ഉണർെവന്നും ചൂണ്ടികാണിക്കപ്പെടുന്നു.