അബുദാബി : യുഎഇ ലുള്ള കാഞ്ഞങ്ങാട് വടകരമുക്കിലെ പ്രവാസികളുടെ കൂട്ടായ്മാ സനേഹസദസ്സൊരുക്കി യുവ വ്യാപാരിക്ക് സ്‌നേഹാദരം അർപ്പിക്കുകയും വടകരമുക്കിലെ നല്ലവരായ നാട്ടുകാർ ഒത്തൊരുമിച്ച് ഒക്ടോബർ മാസാവസാനം നടത്തപെടുന്ന നിർധരരായ പത്തിലധികം

പെൺകുട്ടി കളുടെ കല്യണം നടത്തി കൊടുക്കുന്ന നിക്കാഹ് എന്ന പ്രോഗ്രാമിന്റെബ്രോഷറിന്റേ പ്രകാശനവും നിർവഹിച്ചു.രാജ്യന്തര ബിസിനസിലെ താരരാജാക്കന്മാർക്കുള്ള വിക്ടോറിയ രാജ്ഞിയുടെ സ്മരണാർത്ഥമുള്ള അവാർഡ് കരസ്ഥമാക്കിയഅബൂബക്കർ കുറ്റിക്കോലിനെ കെ.കെ സുബൈർ സ്‌നേഹാദരം നൽകി അനുമോദിച്ചു .

തുടർന്ന്നിക്കാഹ് പ്രോഗ്രാമിന്റെ ബ്രോഷർ പ്രകാശനം ജീവകാരുണ്യ സഹായ ഹസ്ത മേഖലകളിലെ നിറസാന്നിധ്യവും സാമൂഹ്യ പ്രവർത്തകനുമായ എംഎം നാസർ പ്രവാസീ വ്യവസായ പ്രമുഖൻ അബൂബക്കർ കുറ്റിക്കോലിന് നൽകി നിർവ്വഹിച്ചു.