- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ ജോലിസ്ഥലത്തെ അപകടങ്ങൾ അധികൃതരെ അറിയിച്ചില്ലെങ്കിൽ 10,000 ദിർഹം പിഴ; നിയമലംഘിക്കുന്ന കമ്പനികളെ കരിമ്പടികയിൽ ഉൾപ്പെടുത്താനും തീരുമാനം
അബൂദബി: യുഎഇയിൽ തൊഴിലിടങ്ങളിൽ ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കർശന നടപടികളുമായി തൊഴിൽ മന്ത്രാലയം രംഗത്ത്. ജോലിക്കിടെയുണ്ടാകുന്ന പരിക്കുകളും മരണങ്ങളും അപകടങ്ങളും തക്കസമയത്ത് അധികൃതരെ അറിയിക്കണം. അല്ലാത്തപക്ഷം കമ്പനികളിൽ നിന്ന് 10,000 ദിർഹം വീതം പിഴ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. മൂന്നോ അതിലധികമോ ദിവസം അവധിയ
അബൂദബി: യുഎഇയിൽ തൊഴിലിടങ്ങളിൽ ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കർശന നടപടികളുമായി തൊഴിൽ മന്ത്രാലയം രംഗത്ത്. ജോലിക്കിടെയുണ്ടാകുന്ന പരിക്കുകളും മരണങ്ങളും അപകടങ്ങളും തക്കസമയത്ത് അധികൃതരെ അറിയിക്കണം. അല്ലാത്തപക്ഷം കമ്പനികളിൽ നിന്ന് 10,000 ദിർഹം വീതം പിഴ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. മൂന്നോ അതിലധികമോ ദിവസം അവധിയെടുക്കേണ്ട തരത്തിലുള്ള പരിക്കാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ മന്ത്രാലയത്തിൽ അറിയിക്കണമെന്നാണ് മന്ത്രാലയം മു്ന്നറിയിപ്പ് നല്കിയിരിക്കുന്നത്.
തൊഴിൽ സമയത്തിനിടയിലും ജോലി സ്ഥലത്തേക്ക് വരുമ്പോഴും പോകുമ്പോഴും ഉണ്ടാകുന്ന അപകടങ്ങൾ ജോലി സ്ഥലത്തെ അപകടങ്ങളിൽ പെടും. തൊഴിൽ സംബന്ധമായ അസുഖങ്ങളുണ്ടായാലും മന്ത്രാലയത്തെ വിവരം അറിയിക്കണം. ഇത്തരം അസുഖങ്ങളെയും തൊഴിലിനിടയിലെ അപകടങ്ങൾ ആയാണ് കണക്കാക്കുക. സ്വകാര്യ കമ്പനികൾ ജോലി സുരക്ഷയും ആരോഗ്യ നിലവാരവും കാത്തുസൂക്ഷിക്കണമെന്നും തൊഴിൽ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ സാഹചര്യം
സൃഷ്ടിക്കുന്നതിന്റെയും അപകടങ്ങൾ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് പരിശോധന കാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മാഹെർ അൽ ഉബെദ് പറഞ്ഞു.
അപകടങ്ങൾ അറിയിക്കാത്ത കമ്പനികൾക്ക് 10000 ദിർഹം പിഴ ചുമത്തുന്നതിനൊപ്പം കരിമ്പട്ടികയിൽ പെടുത്താനും തൊഴിൽ മന്ത്രാലയത്തിന് അധികാരമുണ്ട്. ഹോട്ട്‌ലൈൻ നമ്പറായ 800665, ഇ മെയിൽ എന്നിവ വഴി അപകട റിപ്പോർട്ട് നൽകാം. തൊഴിലാളിയുടെ പേര്, തൊഴിൽ കാർഡ് നമ്പർ, പ്രോപ്പർട്ടി നമ്പർ, അപകടം സംഭവിച്ച തീയതി, ബന്ധപ്പെടേണ്ട നമ്പർ എന്നിവ നൽകണം. തൊഴിലാളിക്ക് പരിക്കേറ്റാൽ ജോലിയിൽ തിരികെ പ്രവേശിക്കും വരെയുള്ള ചികിത്സാ ചെലവ് തൊഴിലുടമ വഹിക്കണം. സ്ഥിരമായ വൈകല്യം സംഭവിച്ചാൽ നാട്ടിലേക്ക് മാറ്റുന്നതിനുള്ള യാത്ര ചെലവും തൊഴിലുടമ വഹിക്കണമെന്ന് അദ്ദേഹം പറഞ്ഞു.