- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനുവരി മുതൽ യുഎഇയിൽ നിന്നുള്ള തൊഴിൽ കരാർ വ്യവസ്ഥകൾ മലയാളത്തിൽ ലഭ്യമാകും; പുതിയ തൊഴിൽ നിയമം മലയാളികൾക്കും ഗുണകരമാകും
ദുബൈ: വിദേശങ്ങളിൽ നിന്ന് തൊഴിലിനായി യു എ ഇയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുമ്പോൾ ഉണ്ടാക്കുന്ന തൊഴിൽ കരാറുകൾ പ്രാദേശിക ഭാഷകളിൽ ആയിരിക്കണമെന്ന് യു എ ഇ തൊഴിൽ മന്ത്രാലയം നിർദേശിച്ചു. അടുത്ത വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും. രാജ്യത്തെ തൊഴിൽ സാഹചര്യങ്ങൾ രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് തൊഴിൽ മന്ത്
ദുബൈ: വിദേശങ്ങളിൽ നിന്ന് തൊഴിലിനായി യു എ ഇയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുമ്പോൾ ഉണ്ടാക്കുന്ന തൊഴിൽ കരാറുകൾ പ്രാദേശിക ഭാഷകളിൽ ആയിരിക്കണമെന്ന് യു എ ഇ തൊഴിൽ മന്ത്രാലയം നിർദേശിച്ചു. അടുത്ത വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും. രാജ്യത്തെ തൊഴിൽ സാഹചര്യങ്ങൾ രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് തൊഴിൽ മന്ത്രിയും നാഷ്ണൽ ക്വാളിഫിക്കേഷൻസ് അഥോറിറ്റി ചെയർമാനുമായ സഖർ ഗോബാഷ് വ്യക്തമാക്കി.
പുതുതായി യു എ ഇ നടപ്പാക്കുന്ന മൂന്നു തൊഴിൽ നിയങ്ങളുടെ ഭാഗമായാണ് ഇത്തരം ഒരു നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. യു എ ഇ 2021 വീക്ഷണത്തിന്റെ ഭാഗമായാണ് പുതിയ നിയമം നടപ്പാക്കാൻ നടപടി ആരംഭിച്ചിരിക്കുന്നത്. തൊഴിൽ കമ്പോളത്തിലെ ആവശ്യം പരിഗണിച്ചാണിത്. തൊഴിൽ കമ്പോളത്തിലെ സ്ഥിരതയെന്നാൽ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം എന്നാണ് അർഥമാക്കേണ്ടത്.
ഇത് കുറ്റമറ്റ നിലയിൽ എത്തിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നിയമം നടപ്പാക്കാൻ മന്ത്രാലയം ഒരുങ്ങുന്നത്. പുതിയ നിയമ പ്രകാരം തൊഴിലുടമ വിദേശ തൊഴിലാളിക്ക് തൊഴിൽ കരാർ നൽകണം. ഇതിൽ ഇരു വിഭാഗത്തിന്റെയും അവകാശങ്ങൾ ഉൾകൊള്ളിച്ചിരിക്കണം. ഇത് നിർബന്ധമായും തൊഴിലാളിക്ക് മനസിലാവുന്ന പ്രാദേശിക ഭാഷയിലായിരിക്കണം. റിക്രൂട്ട് ചെയ്യുന്ന അവസരത്തിൽ തൊഴിലാളിയെ ജോലിക്ക് എടുക്കാൻ തീരുമാനിച്ചാൽ തൊഴിലിന്റെ സ്വഭാവം വിശദമാക്കുന്ന ഓഫർ ലെറ്ററും നൽകണം.
തൊഴിലാളിയുടെ ചുമതലകളും അവകാശങ്ങളും ഇതിൽ ഉൾപെടുത്തിയിരിക്കണം. കരാർ വ്യവസ്ഥകൾ പൂർണമായും തൊഴിലാളിക്ക് ബോധ്യപ്പെടാൻ ലക്ഷ്യമിട്ടാണ് ഈ നടപടി. തൊഴിലുടമയും തൊഴിലാളിയും ഒപ്പിട്ടതാവണം കരാർ. കരാറിൽ മാറ്റം വരുത്തണമെങ്കിൽ ഇരു വിഭാഗത്തിന്റെയും സമ്മതം അനുവാര്യമായിരിക്കും