- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവസവും എട്ട് മണിക്കൂർ ഷിഫ്റ്റ്; ഓവർ ടൈം ജോലിക്ക് അധിക വേതനം; യുഎഇയിൽ 48മണിക്കൂർ ജോലി സമ്പ്രദായം കർശനമാക്കി തൊഴിൽ മന്ത്രാലയം
യുഎഇയിലെ പുതിയ തൊഴിൽ നിയമത്തിൽ ആഴ്ചയിൽ 48 മണിക്കൂർ ജോലി സമ്പ്രദായം കർക്കശനമാക്കി. 48 മണിക്കൂറിൽ കൂടുതൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് തൊഴിൽനിയമലംഘനമായി കണക്കാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. മാത്രമല്ല അവധി ദിനത്തിൽ പണിയെടുപ്പിച്ചാൽ അധികവേതനും നൽകണം. യുഎഇയിൽ ജനുവരി ഒന്നുമുതൽ ആണ് പുതിയ തൊഴിൽ നിയമം പ്രാബല്യത്തി
യുഎഇയിലെ പുതിയ തൊഴിൽ നിയമത്തിൽ ആഴ്ചയിൽ 48 മണിക്കൂർ ജോലി സമ്പ്രദായം കർക്കശനമാക്കി. 48 മണിക്കൂറിൽ കൂടുതൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് തൊഴിൽനിയമലംഘനമായി കണക്കാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. മാത്രമല്ല അവധി ദിനത്തിൽ പണിയെടുപ്പിച്ചാൽ അധികവേതനും നൽകണം. യുഎഇയിൽ ജനുവരി ഒന്നുമുതൽ ആണ് പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നത്.
ഇതോടെ ദൈനംദിന ഡ്യൂട്ടി ഷിഫ്റ്റുകൾ എട്ടുമണിക്കൂറാകും. എട്ട് മണിക്കൂറിൽ കൂടുതൽ തൊഴിലെടുപ്പിച്ചാൽ ആഴ്ചയിലെ ഏതെങ്കിലും ദിവസം അത്രയും സമയം കുറച്ച് ജോലി ചെയ്താൽ മതിയാകും എന്നു തൊഴിൽ മന്ത്രാലയ ലേബർ റിലേഷൻസ് ഡയറക്ടർ മുഹമ്മദ് മുബാറക്ക് പറഞ്ഞു. മാത്രമല്ല അധിക സമയജോലിക്ക് അധികകൂലിയും നൽകണം. എന്നാൽ ഒരു ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ഓവർടൈം പാടില്ല. എല്ലാ ദിവസവും അഞ്ച് മണിക്കൂർ ജോലിക്ക് ശേഷം തൊഴിലാളികൾക്ക് ഒരുമണിക്കൂർ വിശ്രമ സമയവും അനുവദിക്കണം. വാരാന്ത്യ അവധി ദിനത്തിൽ ജോലി ചെയ്യിപ്പിച്ചാലും അധിക വേതനം നൽകണം.
എന്നാൽ രണ്ടാഴ്ച തുടർച്ചയായി അവധി ദിനത്തിൽ തൊഴിലെടുക്കുന്നതിന് തൊഴിലുടമകൾ ജീവക്കാരെ നിർബന്ധിക്കാൻ പാടില്ല എന്നും പുതിയ വ്യവസ്ഥ വ്യക്തമാക്കുന്നു. ഇത്തരം കാര്യങ്ങൾ നടപ്പാക്കാത്തത് തൊഴിൽ നിയമങ്ങളുടെ ലംഘനമായി കണക്കാക്കും. ഇതു സംബന്ധിച്ച് തൊഴിലാളികൾക്ക് ലേബർ ഓഫീസിൽ പരാതി നൽകാം .ലേബർ ഓഫീസ് ഇതു സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കും. തൊഴിലാളി തൊഴിലുടമ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യുഎഇ തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തിയത്.