റാസൽഖൈമ: യുഎഇയിൽ ലോൺട്രികളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധ മാക്കിയതുൾപ്പെടയുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ യുഎഇ യിലെ ലോൺട്രികളിൽ പരിശോധന ശക്തമാക്കുന്നു.

പൊതുജനാരോഗ്യം പരിഗണിച്ചാണ് എമിറേറ്റിലെ ലോൺട്രികളിൽ നഗരസഭയുടെ പരിശോധന. ലോൺട്രികളിൽ ജോലിചെയ്യുന്നവർക്കു മുനിസിപ്പാലിറ്റിയുടെ ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണം. സ്ഥാപനങ്ങൾക്ക് ഉൾക്കൊള്ളാവുന്നതിനേക്കാൾ വസ്ത്രം സ്വീകരിക്കുകയും അതു കൂട്ടിയിടുകയും ചെയ്താൽ പിഴചുമത്തുമെന്നും അധികൃതർ അറിയിച്ചു.

പരിസര മലിനീകരണത്തിനു കാരണമാകുന്ന വിധത്തിൽ അലക്കുകേന്ദ്രങ്ങൾ പ്രവർത്തിച്ചാൽ കനത്തപിഴ ശിക്ഷ നേരിടേണ്ടിവരുമെന്ന് മുൻദിർ മുന്നറിയിപ്പു നൽകി. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കു നഗരസഭയുടെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കാനുള്ള നോട്ടീസ് നൽകും. ഇതു അവഗണിക്കുന്ന അലക്കുശാലകൾക്കു പിഴചുമത്തുമെന്ന് ദിർ പറഞ്ഞു