- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ തൊഴിൽ വിസയ്ക്ക് സ്വഭാവ സർട്ടിഫിക്കറ്റ്; നിയമം ഫെബ്രുവരി നാല് മുതൽ പ്രാബല്യത്തിൽ; ആശ്രിതവിസക്കാരെയും സന്ദർശക വിസക്കാർക്കും നിയമം ബാധകമല്ല
ദുബൈ: യുഎഇയിൽ തൊഴിൽ വിസയ്ക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നിയമം ഫെബ്രുവരി നാല് മുതൽ പ്രാബല്യത്തിൽ വരും .പേക്ഷകരുടെ രാജ്യത്തോ അല്ലെങ്കിൽ അഞ്ചുവർഷമായി താമസിച്ചു വരുന്ന രാജ്യത്തെയോ യു.എ.ഇ എമ്പസി, വിദേശകാര്യ മന്ത്രാലയത്തിന്റെ സാക്ഷ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങിൽ നിന്ന് ലഭിക്കുന്ന സ്വഭാവ സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. ഏറെ കാലമായി യു.എ.ഇയിൽ താമസിക്കുന്നവർക്ക് പുതിയ വിസക്ക് വേണമെന്നിരിക്കട്ടെ^ അബൂദബി പൊലീസിൽ നിന്നോ ദുബൈ പൊലീസിൽ നിന്നോ സാക്ഷ്യപത്രത്തിന് അപേക്ഷിക്കാം. ദുബൈ പൊലീസിൽ നിന്ന് സാക്ഷ്യപത്രം നേടുന്നതിന് https://www.dubaipolice. gov.ae/ wps/portal/ home/ services/ individ ualservicescontent/ goodconduct..എന്ന ലിങ്ക് മുഖേനയാണ് അപേക്ഷിക്കേണ്ടത്.അബൂദബി പൊലീസിൽ നിന്ന് ലഭിക്കാൻ https://www.abudhabi.ae/ portal/public/en/ citizens/ work-and-employment-topic/ job-search/ good--conduct-certificate-from-adp; jsessionid... ദുബൈ പൊലീസ് ആപ്പ് മുഖേനയും അപേക്ഷ നൽകാം. വെറും അഞ്ചു മിനിറ്റ് കൊണ്ട് പൂർ
ദുബൈ: യുഎഇയിൽ തൊഴിൽ വിസയ്ക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നിയമം ഫെബ്രുവരി നാല് മുതൽ പ്രാബല്യത്തിൽ വരും .പേക്ഷകരുടെ രാജ്യത്തോ അല്ലെങ്കിൽ അഞ്ചുവർഷമായി താമസിച്ചു വരുന്ന രാജ്യത്തെയോ യു.എ.ഇ എമ്പസി, വിദേശകാര്യ മന്ത്രാലയത്തിന്റെ സാക്ഷ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങിൽ നിന്ന് ലഭിക്കുന്ന സ്വഭാവ സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. ഏറെ കാലമായി യു.എ.ഇയിൽ താമസിക്കുന്നവർക്ക് പുതിയ വിസക്ക് വേണമെന്നിരിക്കട്ടെ^ അബൂദബി പൊലീസിൽ നിന്നോ ദുബൈ പൊലീസിൽ നിന്നോ സാക്ഷ്യപത്രത്തിന് അപേക്ഷിക്കാം.
ദുബൈ പൊലീസിൽ നിന്ന് സാക്ഷ്യപത്രം നേടുന്നതിന് https://www.dubaipolice. gov.ae/ wps/portal/ home/ services/ individ ualservicescontent/ goodconduct..എന്ന ലിങ്ക് മുഖേനയാണ് അപേക്ഷിക്കേണ്ടത്.അബൂദബി പൊലീസിൽ നിന്ന് ലഭിക്കാൻ https://www.abudhabi.ae/ portal/public/en/ citizens/ work-and-employment-topic/ job-search/ good--conduct-certificate-from-adp; jsessionid... ദുബൈ പൊലീസ് ആപ്പ് മുഖേനയും അപേക്ഷ നൽകാം. വെറും അഞ്ചു മിനിറ്റ് കൊണ്ട് പൂർത്തിയാക്കാവുന്നതാണ് അപേക്ഷാ പ്രക്രിയ.പേരും എമിറേറ്റ്സ് ഐഡി നമ്പറും നൽകി അപേക്ഷ ആരംഭിക്കാം. 220 ദിർഹമാണ് യു.എ.ഇയിൽ താമസിക്കുന്ന പ്രവാസികളുടെ അപേക്ഷാ ഫീസ്. രാജ്യത്തിനു പുറത്തു നിന്നാണ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതെങ്കിൽ 320 ദിർഹം ഫീസ് നൽകണം.പൊലീസ് ഒഫീസുകളിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ ഏഴര മുതൽ ഉച്ചക്ക് രണ്ടര വരെ നേരിട്ടു ചെന്നും അപേക്ഷ സമർപ്പിക്കാം. അന്വേഷണങ്ങൾക്ക് 901നമ്പറിൽ ബന്ധപ്പെടാം.
ആശ്രിതരെയും സന്ദർശക, ചികിൽസാ വീസയിൽ എത്തുന്നവരെയും പുതിയ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.