- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴാലാളികൾ മാത്രമല്ല തൊഴിലുടമകളും അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ; യുഎഇ യിൽ ജോലി ചെയ്യുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദുബായ്: തൊഴിൽ തേടിയെത്തുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികളും യു.എ.ഇ. യിലെ പ്രധാന നിയമങ്ങളെല്ലാം നിർബന്ധമായും മനസ്സിലാക്കിയിരിക്കണം. കാരണം നിയമത്തെക്കുറിച്ചുള്ള അജ്ഞത പൊലീസിനോ കോടതിക്കോ മുന്നിൽ വെയ്ക്കാവുന്ന ഒരു ഒഴിവുകഴിവല്ല. മാത്രമല്ല തൊഴിലിലും സാമൂഹിക ജീവിതത്തിലും ഇവിടെ താമസിക്കുന്ന വിദേശിയെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തത്തോടൊപ്പം അവകാശങ്ങളും തിരിച്ചറിയാൻ ഇത് സഹായിക്കുകയും ചെയ്യും. ഇത് തൊഴിലാളികൾക്ക് മാത്രമല്ല തൊഴിലുടമയ്ക്കും ബാധകമാണ്. വിദേശ തൊഴിലാളിയെ സ്പോൺസർ ചെയ്യേണ്ടത് തൊഴിലുടമയാണ്. തൊഴിലുടമയെന്നത് ഒരു വ്യക്തിയോ സ്ഥാപനമോ ആകാം. രാജ്യത്തെത്തുന്ന വിദേശ തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം താമസവിസയും ഒപ്പം എമിറേറ്റ്സ് ഐഡിയും ലഭിക്കും. രാജ്യത്ത് താമസിക്കുന്ന വിദേശതൊഴിലാളികൾ എമിറേറ്റ്സ് ഐഡി എപ്പോളും കൈയിൽ കരുതണം രാജ്യത്ത് ജോലി ചെയ്യുന്ന ഓരോ വിദേശതൊഴിലാളിയും ഫെഡറൽ നിയമമനുസരിച്ച് മനുഷ്യവിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയത്തിൽ നിന്ന് തൊഴിൽ അനുമതി(വർക്ക് പെർമിറ്റ് )നേടണം. * തൊഴിലാളിയുടെ ന
ദുബായ്: തൊഴിൽ തേടിയെത്തുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികളും യു.എ.ഇ. യിലെ പ്രധാന നിയമങ്ങളെല്ലാം നിർബന്ധമായും മനസ്സിലാക്കിയിരിക്കണം. കാരണം നിയമത്തെക്കുറിച്ചുള്ള അജ്ഞത പൊലീസിനോ കോടതിക്കോ മുന്നിൽ വെയ്ക്കാവുന്ന ഒരു ഒഴിവുകഴിവല്ല. മാത്രമല്ല തൊഴിലിലും സാമൂഹിക ജീവിതത്തിലും ഇവിടെ താമസിക്കുന്ന വിദേശിയെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തത്തോടൊപ്പം അവകാശങ്ങളും തിരിച്ചറിയാൻ ഇത് സഹായിക്കുകയും ചെയ്യും.
ഇത് തൊഴിലാളികൾക്ക് മാത്രമല്ല തൊഴിലുടമയ്ക്കും ബാധകമാണ്. വിദേശ തൊഴിലാളിയെ സ്പോൺസർ ചെയ്യേണ്ടത് തൊഴിലുടമയാണ്. തൊഴിലുടമയെന്നത് ഒരു വ്യക്തിയോ സ്ഥാപനമോ ആകാം. രാജ്യത്തെത്തുന്ന വിദേശ തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം താമസവിസയും ഒപ്പം എമിറേറ്റ്സ് ഐഡിയും ലഭിക്കും. രാജ്യത്ത് താമസിക്കുന്ന വിദേശതൊഴിലാളികൾ എമിറേറ്റ്സ് ഐഡി എപ്പോളും കൈയിൽ കരുതണം
രാജ്യത്ത് ജോലി ചെയ്യുന്ന ഓരോ വിദേശതൊഴിലാളിയും ഫെഡറൽ നിയമമനുസരിച്ച് മനുഷ്യവിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയത്തിൽ നിന്ന് തൊഴിൽ അനുമതി(വർക്ക് പെർമിറ്റ് )നേടണം.
* തൊഴിലാളിയുടെ നിയമനം സംബന്ധിച്ചുള്ള സകല നടപടികളുടെയും ചെലവ് വഹിക്കേണ്ടത് തൊഴിലുടമയാണ്. താമസ വിസ, വർക്ക് പെർമിറ്റ് തുടങ്ങിയവയ്ക്കും ഇത് ബാധകമാണ് .
* തൊഴിൽ കരാറിനനുസരിച്ചുള്ള ശമ്പളം എല്ലാ മാസവും രാജ്യത്തെ വേതന സംരക്ഷണ നിയമനുസരിച്ച് ബാങ്കുകളോ മറ്റു ധനകാര്യ സ്ഥാപനങ്ങളോ വഴി തൊഴിലുടമ തൊഴിലാളിക്ക് നൽകണം
* ഒരു ദിവസം എട്ടു മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂർ എന്നതാണ് ജോലി സമയത്തിന്റെ കണക്ക്. ഹോട്ടലുകൾ, സെക്യൂരിറ്റി സേവനം തുടങ്ങി ചില മേഖലകളിൽ മാത്രം തൊഴിൽ സമയത്തിൽ മാറ്റമുണ്ട്.
* പ്രൊബേഷൻ കാലാവധി ആറ്് മാസത്തിൽ കൂടരുത്. ആഴ്ചയിൽ ഒരു ദിവസം തൊഴിലാളിക്ക് നിർബന്ധമായും അവധി നൽകണം .
*അവധി ദിവസങ്ങളിലോ പ്രവൃത്തി ദിവസങ്ങളിൽ തൊഴിൽ സമയത്തിന് പുറമെയോ ജോലി ചെയ്യുകയാണെങ്കിൽ സമയം കണക്കാക്കി ഓവർ ടൈം വേതനം നല്കാൻ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ട്.
* രാജ്യത്തെ ഔദ്യോഗിക അവധി ദിനങ്ങളിൽ തൊഴിലാളിക്ക് വേതനത്തോടുകൂടിയ അവധി നൽകണം. കൂടാതെ എല്ലാ വർഷവും മുപ്പതു ദിവസത്തെ വാർഷിക അവധിയും വിദേശ തൊഴിലാളികൾക്ക് നിയമം അനുവദിച്ചിരിക്കുന്ന ആനുകൂല്യമാണ്.
* മതത്തിന്റെ പേരിലോ വംശീയതയുടെ പേരിലോ വാക്കാലോ പ്രവൃത്തിയാലോ ആരെയും അധിക്ഷേപിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്യരുത്. നിയമം കർശനമായും ഇത് വിലക്കിയിട്ടുണ്ട്.
* രാജ്യത്തിനു അപകീർത്തികരമായതോ മറ്റു വ്യക്തികളെ അപമാനിക്കുന്ന രീതിയിലോ സമൂഹികമാധ്യമങ്ങളിലൂടെ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതും കുറ്റകരമായ നടപടിയാണ്. സമൂഹികമാധ്യമങ്ങൾ ഗുണപരമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണം.
* പൊതുസ്ഥലത്ത് മാന്യമായി വസ്ത്രം ധരിച്ചു വേണം പോകാൻ. പൊതുസ്ഥലങ്ങളിൽ സ്നേഹപ്രകടനങ്ങൾ അതിരു വിടുന്നതും പിഴയടക്കമുള്ള ശിക്ഷ ക്ഷണിച്ചു വരുത്തും.
* റമസാൻ മാസത്തിൽ പൊതു ഇടങ്ങളിൽ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യരുത്.
* രാജ്യത്ത് ലൈസൻസില്ലാതെ മദ്യം കൊണ്ട് നടക്കുന്നതും കൈവശം വെക്കുന്നതും കുറ്റകരമാണ്. പൊതുസ്ഥലത്തു മദ്യം കഴിക്കുന്നതും മദ്യലഹരിയിൽ പൊതുസ്ഥലങ്ങളിൽ എത്തുന്നതും നിയമം വിലക്കിയിട്ടുണ്ട്.
* രക്തബന്ധമില്ലാത്ത എതിർലിംഗത്തിൽ പെട്ടവരുമായി താമസസ്ഥലം പങ്കുവെക്കുന്നതും വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതും തടവും പിഴയും നേടിത്തരുന്ന കുറ്റമാണ്.
കുറ്റവും ശിക്ഷയും
1 . തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു സ്ഥാപനത്തിനോ വ്യക്തിക്കോ വേണ്ടി ജോലി ചെയ്താൽ - പിഴ 50,000 ദിർഹം
2 . താമസ വിസ കാലാവധി കഴിഞ്ഞാൽ - ആദ്യ ആറ്് മാസം പ്രതിദിനം 25 ദിർഹം വീതം, അത് കഴിഞ്ഞാൽ 50 ദിർഹം വീതവും ഒരു കൊല്ലം കഴിഞ്ഞാൽ പ്രതിദിനം 1000 ദിർഹം വീതവും പിഴ നൽകണം
3 . മയക്കു മരുന്ന് കടത്ത്, കൊലപാതകം - ജീവപര്യന്തം തടവ്
4 മോഷണം - മൂന്ന് വർഷത്തിൽ കൂടാത്ത തടവ്
5 .വിശ്വാസ വഞ്ചന - മൂന്ന് വർഷത്തെ തടവും പിഴയും
6 . ചൂതുകളി - രണ്ടു വർഷം തടവും 20,000 ദിർഹം പിഴയും
7 . വഞ്ചനയും തട്ടിപ്പും - മൂന്ന് വർഷം തടവ്
8 .രേഖകളിൽ കൃത്രിമം കാണിച്ചാൽ - 10 വർഷം വരെ തടവ്
9 . കൈക്കൂലി വാങ്ങിച്ചാൽ - 10 വർഷം വരെ തടവ്
10 . കൈക്കൂലി വാഗ്ദാനം ചെയ്താൽ - 5 വർഷം വരെ തടവ്
11 . തെറ്റായ ആരോപണം ഉന്നയിച്ചാൽ - ആറ് മാസം തടവും 3000 ദിർഹം പിഴയും