ദുബായ് : ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാധ്യമത്തിൽ പങ്കിട്ട സ്‌നേഹം തുളുമ്പുന്ന ചിത്രം വൈറലായി. തന്റെ പിതാവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം നിരവധി പേരക്കുട്ടികളും കുടുംബാംഗങ്ങളും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് പങ്കിട്ടത്.

ഹൃദയസ്പർശിയായ ചിത്രത്തിൽ മധ്യഭാഗത്തായാണ് ഷെയ്ഖ് മുഹമ്മദ് ഇരിക്കുന്നത്. കുടുംബത്തിലെ 24 കുട്ടികളും അരികിലും മുന്നിലും പിന്നിലുമായുണ്ട്. പെരുന്നാൾ (ഈദ് അൽ ഫിത്ർ) ആഘോഷവേളയിൽ എടുത്തതെന്ന് വിശ്വസിക്കപ്പെടുന്ന ചിത്രത്തിൽ, കുടുംബത്തിലെ ആൺകുട്ടികൾ അറബി പരമ്പരാഗത വേഷമായ കന്ദറ ധരിച്ച് പിറകിൽ നിൽക്കുന്നു.

പെൺകുട്ടികൾ വർണാഭമായ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് ഇരിക്കുകയും നിൽക്കുകയും ചെയ്യുന്നു. ലളിതമായ അടിക്കുറിപ്പാണ് ചിത്രത്തിന് നൽകിയിട്ടുള്ളത്: '#കുടുംബം'. കുടുംബത്തിലെ ഒട്ടേറെ മറ്റ് അംഗങ്ങളും ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്.

 

 
 
 
View this post on Instagram

A post shared by Fazza (@faz3)