യക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെടുന്ന വിദേശികളെ നാടുകടത്തുന്നത് അവസാനിപ്പിക്കാൻ യുഎഇ സർക്കാർ. നാടുകടുത്തതിന് പകരമായി 15 വർഷമെങ്കിലും യു.എ.ഇ ജയിലുകളിൽ പാർപ്പിക്കാനാണ് പദ്ധതി. ഒപ്പംലഹരിമരുന്നിന് അടിമകളായ ഇവർക്ക് മതിയായ ചികിത്സ നൽകാനും പദ്ധതിയിടുന്നുണ്ട്.

ലഹരിമരുന്ന് മാഫിയയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായാണ് മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെടുന്ന വിദേശികളെ നാടുകടത്തുന്നത് അവസാനിപ്പിക്കാൻ പുതിയ ശിപാർശ സമർപ്പിച്ചിരിക്കുന്നത്. മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെടുന്ന സ്വദേശികൾക്കൊപ്പം വിദേശികളെയും ചികിത്സക്ക് വിധേയമാക്കും. 15 വർഷമെങ്കിലും ജയിലിൽ കഴിയാത്തവരെ നാടുകടത്തില്ല. ശിക്ഷിക്കപ്പെടുന്നവർക്ക് നിർബന്ധിത സാമൂഹിക സേവനം നടപ്പാക്കാനും ശിപാർശയുണ്ട്.

പ്രതി കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും ചികിത്സയുടെ വിഷയത്തിൽ ജഡ്ജിമാർക്ക് ഉചിതമായ തീരുമാനമെടുക്കാം. ചികിത്സക്ക് ശേഷമല്ലാതെ പ്രതിയെ രാജ്യം വിട്ടുപോകാൻ അനുവദിക്കരുതെന്ന് ശിപാർശയിൽ പറയുന്നു. ലഹരിമരുന്ന് കേസിൽ നാടുകടത്തപ്പെടുന്നവർ സ്വദേശത്തെത്തി വീണ്ടും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിലാണ് ചികിത്സക്ക് ശേഷം മാത്രം ഇവരെ വിട്ടയക്കുന്നതിനെക്കുറിച്ച് അധികൃതർ ആലോചന തുടങ്ങിയത്. ഇതുസംബന്ധിച്ച ശിപാർശ പൊലീസ് കമ്മിറ്റി ഭരണകൂടത്തിന് കൈമാറിയതായി പ്രമുഖ അറബി ദിനപത്രം റിപ്പോർട്ട് ചെയ്തു.