- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽപെർമിറ്റുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ പിഴയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ തൊഴിൽമാന്ത്രാലയം; ജനുവരി നാലുമുതൽ ആറ് മാസത്തേക്ക് ആനുകൂല്യം
യുഎഇയിലെ മൂന്നുലക്ഷം കമ്പനികളിൽ 40,000 കമ്പനികൾക്കു കീഴിലുള്ള രാജ്യത്തെ ഒരുലക്ഷം തൊഴിലാളികൾക്കു പ്രയോജനമാകു ന്നതാണു പുതിയ ഇളവ് പ്രഖ്യാപനവുമായി യുഎഇ തൊഴിൽമന്ത്രാലയം. നിയമലംഘകരായ തൊഴിലുടമകളിൽനിന്നു പിഴയിനത്തിൽ ഈടാക്കേണ്ട 285 കോടി ദിർഹമാണ് അധികൃതർ ഇളവു ചെയ്യുന്നത്. ലേബർ കാർഡ് പുതുക്കാതെ നിയമലംഘകനായി കഴിയുന്ന ഒരു തൊഴിലാളി സ്ഥാപനങ്ങ
യുഎഇയിലെ മൂന്നുലക്ഷം കമ്പനികളിൽ 40,000 കമ്പനികൾക്കു കീഴിലുള്ള രാജ്യത്തെ ഒരുലക്ഷം തൊഴിലാളികൾക്കു പ്രയോജനമാകു ന്നതാണു പുതിയ ഇളവ് പ്രഖ്യാപനവുമായി യുഎഇ തൊഴിൽമന്ത്രാലയം. നിയമലംഘകരായ തൊഴിലുടമകളിൽനിന്നു പിഴയിനത്തിൽ ഈടാക്കേണ്ട 285 കോടി ദിർഹമാണ് അധികൃതർ ഇളവു ചെയ്യുന്നത്. ലേബർ കാർഡ് പുതുക്കാതെ നിയമലംഘകനായി കഴിയുന്ന ഒരു തൊഴിലാളി സ്ഥാപനങ്ങൾക്കു കീഴിലുണ്ടെങ്കിൽ പിഴയടച്ചാണു ലേബർ കാർഡ് പുതുക്കേണ്ടത്.
തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് ആറ് മാസം സമയവും മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. തൊഴിലുടമകൾക്ക് ഇതുവരെ ചുമത്തിയ എല്ലാ പിഴകളും ആയിരം ദിർഹമായി കുറച്ചിരിക്കുകയാണ്.. എല്ലാ വ്യക്തിഗത പിഴകളും എത്ര വലിയ തുകയായാലും 1000 ദിർഹമായി കുറച്ചതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ജനുവരി നാലു മുതൽ ജൂൺ 30 വരെയാണ് ഈ ഇളവ് ലഭിക്കുക.
ഈ ഇളവ് പ്രഖ്യപാനം ഉപയോഗപ്പെടുത്തി കാര്യങ്ങൾ തീർപ്പാക്കാൻ അദ്ദേഹം തൊഴിലുടമകളോട് അഭ്യർത്ഥിച്ചു. തൊഴിലാളികളുടെ സംരക്ഷണവും തൊഴിൽവിപണിയുടെ നിയന്ത്രണവും ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന നിയമങ്ങൾ പ്രകാരമുള്ള പിഴ അടച്ചുതീർക്കാനും തൊഴിലുടമകളെ സഹായിക്കാനുമാണ് ഇത്തരമൊരു ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രോണിക് ലേബർ കാർഡ് വാങ്ങാത്തതോ പുതുക്കാത്തതോ കേസുകൾക്കും ഈ ഇളവ് ലഭിക്കും.
ഒരു ലക്ഷത്തോളം തൊഴിലാളികളുടെ ലേബർ കാർഡിൽ പ്രശ്‌നങ്ങളുണ്ടെന്ന് അൽ സുവൈദി പറഞ്ഞു. ഇതിൽ 95,000 തൊഴിലാളികൾ ക്ക് രണ്ടുവർഷത്തെ കാലാവധിക്ക് ശേഷം കാർഡ് പുതുക്കുകയോ റദ്ദാക്കുകയോ ചെയ്യാത്ത കുറ്റമാണുള്ളത്. 5000 പേർ രാജ്യത്ത് എത്തിയശേഷം ലേബർ കാർഡിന് അപേക്ഷിക്കാത്തവരും തൊഴിൽ പെർമിറ്റ് റദ്ദാക്കാത്തവരും കാർഡ് നഷ്ടമായ വിവരം അറിയിക്കാത്തവരുമാണ്. ജൂൺ 30ന് ശേഷം പിഴയടക്കാത്തവർ 500 ദിർഹം അധികം നൽകേണ്ടിവരും.