- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ദിനാഘോഷം കെങ്കേമമാക്കാൻ യുഎഇ ഒരുങ്ങി; ആഘോഷപരിപാടികളൊരുക്കി പ്രവാസികളും; കർശന നിർദ്ദേശങ്ങളുമായി ട്രാഫിക് പൊലീസ്
ദേശീയ ദിനാഘോഷം വിപുലമാക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് യുഎഇയിലെ അധികൃതർ. പ്രവാസികളും ആഘോഷങ്ങൾ വിപുലമാക്കാനുള്ള ഒരുക്കത്തിലാണ്. ഡിസംബർ 2 നാണ് യുഎഇ ദേശിയ ദിനം കൊണ്ടാടുന്നത്.ദേശീയാഘോഷവേളയിൽ കുരുക്കില്ലാതെ ഗതാഗതം സുഗമമാക്കാൻ ദുബൈ ട്രാഫിക് പൊലീസ് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 148 ട്രാഫിക് പട്രോളുകൾ ഒരുക്കും. സുരക്ഷിതമായി വാഹനങ്ങൾ ഓടിക്കണമെന്നും പൊലീസ് നിർദേശങ്ങൾ പാലിക്കണമെന്നും ട്രാഫിക് പൊലീസ് മേധാവി പറഞ്ഞു.47 ട്രാഫിക് പട്രോൾ കാറുകൾ, 35 കാൽനട പട്രോൾ സംഘം, 20 പൊലീസുകാർ എന്നിവ അടങ്ങിയ വ്യൂഹത്തെ ബർദുബൈ , അൽസൂഫ റോഡ്, ജെ.ബി.ആർ എന്നിവിടങ്ങളിൽ വിന്യസിക്കും. മറ്റൊരു സംഘം ദേര, അൽ മുറഖബാത്ത്, റിഖ, മംസാർ, റാഷിദീയ, ഖലീജ് റോഡ്, അമ്മാൻ സ്ട്രീറ്റ്, ഇത്തിഹാദ് റോഡ് എന്നിവിടങ്ങളിൽ നിലയുറപ്പിക്കും. ഘോഷയാത്രകളും കലാസാംസ്‌കാരിക പരിപാടികളും മേളകളുമെല്ലാം നഗരത്തിന്റെ പല ഭാഗങ്ങളിൽ നടക്കുമ്പോൾ ഗതാഗതം പ്രയാസരഹിതമാക്കുകയാണ് പ്രത്യേക പട്രോളിന്റെ ലക്ഷ്യമെന്ന് ദുബൈ ട്രാഫിക് പൊലീസ് ഡയറക്ടർ ബ്രിഗേഡിയ
ദേശീയ ദിനാഘോഷം വിപുലമാക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് യുഎഇയിലെ അധികൃതർ. പ്രവാസികളും ആഘോഷങ്ങൾ വിപുലമാക്കാനുള്ള ഒരുക്കത്തിലാണ്. ഡിസംബർ 2 നാണ് യുഎഇ ദേശിയ ദിനം കൊണ്ടാടുന്നത്.ദേശീയാഘോഷവേളയിൽ കുരുക്കില്ലാതെ ഗതാഗതം സുഗമമാക്കാൻ ദുബൈ ട്രാഫിക് പൊലീസ് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
148 ട്രാഫിക് പട്രോളുകൾ ഒരുക്കും. സുരക്ഷിതമായി വാഹനങ്ങൾ ഓടിക്കണമെന്നും പൊലീസ് നിർദേശങ്ങൾ പാലിക്കണമെന്നും ട്രാഫിക് പൊലീസ് മേധാവി പറഞ്ഞു.47 ട്രാഫിക് പട്രോൾ കാറുകൾ, 35 കാൽനട പട്രോൾ സംഘം, 20 പൊലീസുകാർ എന്നിവ അടങ്ങിയ വ്യൂഹത്തെ ബർദുബൈ , അൽസൂഫ റോഡ്, ജെ.ബി.ആർ എന്നിവിടങ്ങളിൽ വിന്യസിക്കും. മറ്റൊരു സംഘം ദേര, അൽ മുറഖബാത്ത്, റിഖ, മംസാർ, റാഷിദീയ, ഖലീജ് റോഡ്, അമ്മാൻ സ്ട്രീറ്റ്, ഇത്തിഹാദ് റോഡ് എന്നിവിടങ്ങളിൽ നിലയുറപ്പിക്കും.
ഘോഷയാത്രകളും കലാസാംസ്‌കാരിക പരിപാടികളും മേളകളുമെല്ലാം നഗരത്തിന്റെ പല ഭാഗങ്ങളിൽ നടക്കുമ്പോൾ ഗതാഗതം പ്രയാസരഹിതമാക്കുകയാണ് പ്രത്യേക പട്രോളിന്റെ ലക്ഷ്യമെന്ന് ദുബൈ ട്രാഫിക് പൊലീസ് ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസൂരി പറഞ്ഞു.ഇതിനൊപ്പം നിയമലംഘനം ഉണ്ടാവുന്നില്ല എന്ന് ഉറപ്പാക്കാനും ശ്രമിക്കും. അമിത വേഗതയും നിയമലംഘനങ്ങളും കണ്ടത്തൊൻ റോഡുകളിൽ കൂടുതലായി മൊബൈൽ സ്പീഡ് കാമറകൾ സ്ഥാപിക്കും.