ദുബൈ: സാംസ്കാരിക സമൂഹ്യ സാമ്പത്തിക മേഖലകളിൽ യു.എ.ഇയും ഇന്ത്യയും തമ്മിൽ ഏറെ പഴക്കവും സുദൃഡവുമായ ബന്ധമാണുള്ളത്, യു.എ.ഇയുടെ സാമൂഹ്യ പുരോഗതിയിൽ ഇന്ത്യൻ സമൂഹത്തിന്റെ പങ്ക് അതിരുകളില്ലത്തതാണെന്ന് കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് അഥോറിറ്റി സിഇഒ ഡോ: ഒമർ അൽ മുസന്ന അഭിപ്രായപെട്ടു. ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാല്പത്തിയേഴാം ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ നിൽക്കുമ്പോൾ യു.എ.ഇയെ ലോകത്തിന്റെ മുൻ നിരയിലേക്ക് എത്തിക്കുന്നതിലും സുസ്ഥിരമായ ഒരു രാഷ്ട്രം പടുത്തുയർത്തുന്നതിലും ശൈഖ് സായിദിന്റെ സംഭാവനകളെ ഓർക്കുന്നതിന്റെ ഭാഗമയിയാണ് 'ഇയർ ഓഫ് സായിദ്' ആഘോഷിക്കുന്ന വേളയിലാണ് നാം നാൽപ്പത്തിയേഴാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ ഒത്തുകൂടുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന വികസന കുതിപ്പാണ് യു.എ.ഇയെ കലോകത്തിന് പ്രിയങ്കരമാക്കുന്നത്. രാഷ്ട്ര ശില്പികളിടേയും നായകരുടെയും ധിഷണയും കാഴ്ചപ്പാടുകളും മാറ്റത്തിന്റെ വേഗതക്ക് ആക്കം കൂട്ടിയ കഥ കൂടിയാണ് യു.എ.ഇയുടേത് ഇരു രാജ്യങ്ങൾക്കിട യിലുള്ള ആത്മ ബന്ധം ഊട്ടി ഉറപ്പിക്കാൻ ദുബായ് കെ.എം.സി.സി എല്ലാ വർഷവും നടത്തുന്ന ആഘോഷ പരിപാടികൾ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ H.E വിപുൽ, സാലിഹ് അലി അൽ മസ്മി ഹെഡ് ഓഫ് സി.ഡി.എ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. കെ.എം ഷാജി എംഎ‍ൽഎ മുഖ്യ പ്രഭാഷണം നടത്തി, ജോസ് കെ മണി, ദിറാർ ബെൽഹോൾ അൽ ഫലാസി ,ഖലീഫ മുഹമ്മദ് അൽ റൂമി,ഷംസുദ്ദീൻ ബിൻ മോഹിയുദ്ദീൻ,യു.എ.ഇ കെ.എം.സി.സി. പ്രസിഡന്റ് ഡോ:പുത്തൂർ റഹ്മാൻ, ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ,യഹയ തളങ്കര തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാമ്പി, ആവയിൽ ഉമ്മർ, എൻ.കെ ഇബ്രാഹിം, എം.എ മുഹമ്മദ് കുഞ്ഞി, ഹസൈനാർ തോട്ടുംഭാഗം, അഡ്വ:സാജിദ് അബൂബക്കർ, ഇസ്മായിൽ ഏറാമല, അബ്ദുൽ ഖാദർ അറിപ്പംബ്ര, അഷ്റഫ് കൊടുങ്ങല്ലൂർ, ഇസ്മായിൽ അരീകുറ്റി സംബന്ധിച്ചു.

ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും ട്രഷറർ എ.സി ഇസ്മായിൽ നന്ദിയും പറഞ്ഞു.