അബൂദാബി: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങൾക്ക് 5 ദിവസത്തെ അവധിദിനങ്ങൾ പ്രഖ്യാപിച്ചു.
ഡിസംബർ 2 ചൊവ്വാഴ്ച മുതൽ ഡിസംബർ 7 വരെയാണ് അവധിദിനങ്ങൾ.

പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മഖ്തൂം എന്നിവരുടെ ഉത്തരവ് പ്രകാരമാണ് അവധിദിനങ്ങൾ പ്രഖ്യാപിച്ചതെന്ന് വിദ്യാഭ്യാസ മാനവ വിഭവശേഷി വകുപ്പ് മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹീം അൽ ഹമാദി അറിയിച്ചു.