- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ദിനാഘോഷം; പൊതുമേഖലയ്ക്ക് ഡിസംബർ ഒന്നു മുതൽ മൂന്നു വരെ അവധി
അബുദാബി: യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് പൊതുമേഖലയ്ക്കുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ ഒന്നുമുതൽ മൂന്ന് ദിവസത്തേക്കാണ് അവധി. ഫെഡറൽ ഓഫീസുകളും യുഎഇ മന്ത്രാലയങ്ങളും ഡിസംബർ ഒന്നുമുതൽ മൂന്ന് വരെ അടഞ്ഞുകിടക്കും. ഡിസംബർ നാലിനായിരിക്കും ഓഫീസുകൾ തുറന്നുപ്രവർത്തിക്കുക. സ്വകാര്യമേഖലയ്ക്കുള്ള അവധി ദിനങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഉടൻ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. യുഎഇയിലെ ദി ഫെഡറൽ അഥോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസാണ് അവധി ദിനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയത്. യുഎഇയുടെ 45ാമത് ദേശീയ ദിനത്തിന്റെ ഭാഗമായാണ് അവധി പ്രഖ്യാപനം. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സയദ് അൽ നഹ്യാൻ, ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ അഫയേഴ്സ് മന്ത്രിയുമായ ശെയ്ഖ് മൻസൂർ ബിൻ സയദ് അൽ നഹ്യാൻ എന്നിവർ യുഎഇ നിവാസികൾക്ക് ദേശീയ ദിനാശംസകൾ നേർന്നു.
അബുദാബി: യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് പൊതുമേഖലയ്ക്കുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ ഒന്നുമുതൽ മൂന്ന് ദിവസത്തേക്കാണ് അവധി. ഫെഡറൽ ഓഫീസുകളും യുഎഇ മന്ത്രാലയങ്ങളും ഡിസംബർ ഒന്നുമുതൽ മൂന്ന് വരെ അടഞ്ഞുകിടക്കും. ഡിസംബർ നാലിനായിരിക്കും ഓഫീസുകൾ തുറന്നുപ്രവർത്തിക്കുക. സ്വകാര്യമേഖലയ്ക്കുള്ള അവധി ദിനങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഉടൻ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും.
യുഎഇയിലെ ദി ഫെഡറൽ അഥോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസാണ് അവധി ദിനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയത്. യുഎഇയുടെ 45ാമത് ദേശീയ ദിനത്തിന്റെ ഭാഗമായാണ് അവധി പ്രഖ്യാപനം. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സയദ് അൽ നഹ്യാൻ, ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ അഫയേഴ്സ് മന്ത്രിയുമായ ശെയ്ഖ് മൻസൂർ ബിൻ സയദ് അൽ നഹ്യാൻ എന്നിവർ യുഎഇ നിവാസികൾക്ക് ദേശീയ ദിനാശംസകൾ നേർന്നു.