കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്, കൽബ സിറ്റി മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ നടത്തിയ യു എ ഇ ദേശീയ ദിന റാലിയിൽ വൻ ജന പങ്കാളിത്തം. കൽബയിലെ ഇന്ത്യൻ പ്രവാസി സമൂഹം വലിയ ആവേശത്തോടെ കൂടിയാണ് റാലിയിൽ പങ്കെടുത്തത്. സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേർ പങ്കെടുത്തു.

തങ്ങളുടെ രണ്ടാം മാതൃരാജ്യമായ യുണൈറ്റഡ് അറബ് എമിരേറ്റ്‌സ് എന്ന ഈ
നാടിനോടുള്ള ബഹുമാനവും സ്‌നേഹവും ഹൃദയ ബന്ധവും കൂറും
വ്യക്തമാക്കുന്നതായിരുന്നു ഇന്ത്യൻ സമൂഹത്തിന്റെ പങ്കാളിത്തം.
ക്ലബ്ബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കറിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ ആർട്‌സ് സെക്രട്ടറി അഷ്റഫ് വി, സ്പോർട്സ് സെക്രട്ടറി സൈനുദ്ധീൻ നാട്ടിക, ബാലവേദിയുടെ ചാർജുള്ള കമ്മറ്റി അംഗം മുജീബ് കക്കട്ടിൽ, അബ്ദുൽറഷീദ്, അഷ്റഫ് കുനിയിൽ, പ്രദീപ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

വൈവിധ്യമാർന്ന നിരവധി പരിപാടികളുമായി ക്ലബ് നടത്തുന്ന യു എഇ ദേശീയദിന ആഘോഷ പരിപാടികൾ ഡിസംബർ അവസാനം നടക്കുന്ന മെഗാ കലാപരിപാടികളോടെ അവസാനിക്കും.