അബു ദാബി: യു.എ.യിൽ നിലവിലുള്ള നിയമം ഭേദഗതി വരുത്തിയാണ് പുതിയ നിയമം നടപ്പിലാക്കി. ഇതനുസരിച്ച് താഴിലാളികൾ ഒളിച്ചോടി പോയാൽ സ്‌പോൺസർ 10 ദിവസത്തിനകം പരാതി നൽകണമെന്നാണ് പുതിയ നിയമം. തൊഴിലാളി ജോലി ഉപേക്ഷിച്ച് പോയാൽ 10 ദിവസത്തിനകം താമസ കുടിയേറ്റ വകുപ്പ് ഓഫീസിലോ പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്നാണ് പുതിയ നിയമം.

നേരത്തെ 3 മാസം വരെ സമയം ലഭിച്ചിരുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ തൊഴിൽ ഉപേക്ഷിച്ച് മറ്റിടങ്ങളിൽ പോയി ജോലി ചെയ്യുന്നത് തടയാനാകും.

വിസ മാറ്റ നിയമങ്ങൾ പാലിക്കാതെ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്ന സ്‌പോണ്‌സർമാർക്ക് 50,000 രൂപ പിഴ ഈടാക്കും. സ്‌പോൺസർഷിപ്പിലുള്ളവരെ മാത്രമേ ജോലിക്ക് നിയമിക്കാൻ പാടുള്ളൂ. വീസയെടുത്ത ശേഷം മറ്റിടങ്ങളിലേക്ക് തൊഴിലിന് വിടുന്നവർക്കും പിഴയുണ്ട്.

സന്ദർശക, ടൂറിസ്റ്റ്, താൽക്കാലിക വീസകളിലെത്തി കാലാവധിക്ക് ശേഷവും രാജ്യത്ത് തുടരുന്നവരിൽ നിന്ന് പിഴ ഈടാക്കും. വൈകുന്ന ഓരോ ദിവസത്തിനും 100 ദിർഹമാണ് പിഴ ഈടാക്കുകയെന്നും മന്ത്രാലയം അറിയിച്ചു.