- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാബിനറ്റ് അംഗീകാരമില്ലാതെ യുഎഇ നഴ്സറികളിൽ ഫീസ് വർധിപ്പിക്കാൻ പാടില്ലെന്ന് മന്ത്രാലയം
ദുബായ്: നഴ്‌സറികൾ ഫീസ് വർധനയ്ക്ക് ഒരുങ്ങുന്നതിന് മുമ്പ് കാബിനറ്റ് അപ്രൂവൽ നേടിയിരിക്കണമെന്ന് യുഎഇ മിനിസ്ട്രി ഓഫ് സോഷ്യൽ അഫേഴ്‌സ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. കാബിനറ്റിന്റെ അനുമതി കൂടാതെ ഫീസ് വർധിപ്പിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് 10,000 ദിർഹം പിഴ ഈടാക്കുമെന്ന് ഡയറക്ടർ ഓഫ് ചൈൽഡ് ഡിപ്പാർട്ട്‌മെന്റ് മോസാ അൽ ഷൗമി അറിയിച്ചു. അതേസമയം യുഎഇ
ദുബായ്: നഴ്‌സറികൾ ഫീസ് വർധനയ്ക്ക് ഒരുങ്ങുന്നതിന് മുമ്പ് കാബിനറ്റ് അപ്രൂവൽ നേടിയിരിക്കണമെന്ന് യുഎഇ മിനിസ്ട്രി ഓഫ് സോഷ്യൽ അഫേഴ്‌സ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. കാബിനറ്റിന്റെ അനുമതി കൂടാതെ ഫീസ് വർധിപ്പിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് 10,000 ദിർഹം പിഴ ഈടാക്കുമെന്ന് ഡയറക്ടർ ഓഫ് ചൈൽഡ് ഡിപ്പാർട്ട്‌മെന്റ് മോസാ അൽ ഷൗമി അറിയിച്ചു.
അതേസമയം യുഎഇയിൽ 11 കിന്റർഗാർട്ടനുകൾക്ക് ഫീസ് വർധിപ്പിക്കാൻ മിനിസ്ട്രി ഓഫ് സോഷ്യൽ അഫേഴ്‌സ് അനുമതി നൽകിയിട്ടുണ്ടെന്നും ഒരു ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ആറെണ്ണം ദുബായിലും നാലെണ്ണം അബുദാബിയിലും ഒരെണ്ണം ഷാർജയിലുമാണ്. മൊത്തം 15 കിന്റർഗാർട്ടണുകളാണ് ഫീസ് വർധിപ്പിക്കാൻ മന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നത്. ഇതിൽ നാലെണ്ണത്തിന്റെ അപേക്ഷ നിരാകരിക്കുകയായിരുന്നു.
മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ചില നിർദേശങ്ങൾ പാലിക്കുന്ന നഴ്‌സറികൾക്കു മാത്രമേ ഫീസ് വർധിപ്പിക്കാൻ അനുമതി നൽകുകയുള്ളൂവെന്നും അൽ ഷൗമി വ്യക്തമാക്കി. ഇതുസംബന്ധിച്ച് കുട്ടികളുടെ മാതാപിതാക്കൾക്ക് പരിശോധന നടത്താമെന്നും വക്താവ് ചൂണ്ടിക്കാട്ടി. നഴ്‌സറിയുടെ ലൈസൻസ്, ഫീസ് വർധിപ്പിക്കുന്നതു സംബന്ധിച്ചുള്ള കോൺട്രാക്ട്, പ്രവർത്തി സമയം എന്നിവയെല്ലാം മാതാപിതാക്കൾ പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണ് ഇവ സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവർക്ക് മിനിസ്ട്രിയിൽ പരാതി സമർപ്പിക്കാം.