റ്റ് ജി.സി.സി രാജ്യങ്ങളിൽ റെസിഡൻസ് വിസയുള്ള പ്രവാസികൾക്ക് യുഎഇയിൽ പ്രവേശിക്കാൻ ഓൺലൈൻ വിസ നിർബന്ധമാക്കുന്നു. ഇതിനായി യു.എ.ഇയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ഓൺലൈനായി വിസക്ക് അപേക്ഷിച്ച് അംഗീകാരം നേടുകയാണ് വേണ്ടത്.

വിമാനത്താവളങ്ങളിലെ തിരക്ക് കുറക്കുന്നതിനും യാത്രക്കാർക്ക് സൗകര്യം ഒരുക്കുന്നതിനും ഇലേക്ട്രാണിക് വിസ സംവിധാനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ ജി.സി.സി രാജ്യങ്ങളിൽ നിശ്ചിത ജോലികൾ ചെയ്യുന്ന പ്രവാസികൾക്ക് യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ വന്നിറങ്ങിയ ശേഷം ഓൺ അറൈവൽ വിസ ലഭിച്ചിരുന്നു. ഈ സംവിധാനത്തിനാണ് ഇപ്പോൾ മാറ്റം വരുന്നത്. പുതിയ സംവിധാനം യാത്രക്കാർക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്ന് എത്തിയ ശേഷം വിമാനത്താവളങ്ങളിൽ കുടുങ്ങുന്നതും മറ്റും ഒഴിവാക്കാൻ പുതിയ സംവിധാനം ഉപകരിക്കും. ഇ വിസ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് വിമാന കമ്പനികളും ട്രാവൽ ഏജൻസികളും ഉപഭോക്താക്കളെ വിവരം അറിയിച്ചിട്ടുണ്ട്.
.
ഗൾഫിൽ ഗാർഹിക വീസയിൽ കഴിയുന്നവർക്കും വീട്ടുകാരോടൊപ്പം ദുബായിലേക്കു വരാനുള്ള വീസ ഓൺലൈൻ വഴി ലഭിക്കും. വീസയ്ക്കുള്ള ഫീസും ഓൺലൈൻ വഴി അടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

വിമാനത്താവളങ്ങളിൽ നിന്നു നൽകുന്ന 'ഓൺ അറയ്‌വൽ വീസാ സംവിധാനം ഒക്‌ടോബർ വരെ നിലനിർത്തുമെന്നു താമസ കുടിയേററ വകുപ്പിലെ വ്യോമ കവാട വിഭാഗം ഉപമേധാവി ലഫ്.കേണൽ ത്വലാൽ അൽശൻഖീത്തി അറിയിച്ചു. ഒക്‌ടോബറിനു വിമാനത്താവളിലെ വീസാ വിതരണം നിർത്തലാക്കാനാണു തീരുമാനം. പുതിയ സംവിധാനം പ്രാവർത്തികമാക്കുന്നതു സംബന്ധിച്ചു സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും അവബോധമുണ്ടാക്കാനായി താമസ കുടിയേററ വകുപ്പ് ലഘുലേഖകളും ബ്രോഷറുകളും പുറത്തിറക്കും.

അറബി, ഇംഗ്ലീഷ് ഭാഷകളിൽ തയാറാക്കുന്ന യാത്രാഗൈഡുകൾ വ്യേമ, കര, നാവിക കവാടങ്ങളിലൂടെ വിതരണം ചെയ്യാനാണു പദ്ധതി. കൗണ്ടറിലുകളിലുള്ള ഉദ്യോഗസ്ഥരും പുതിയ സംവിധാനം സംബന്ധിച്ചു ആവശ്യമെങ്കിൽ വിശദീകരണം നൽകും. ജിസിസി രാജ്യങ്ങളിൽ
നിന്നും രാജ്യത്തേക്കു പ്രവേശിക്കാൻ താൽപര്യമുള്ളവർ പുതിയ ഓൺലൈൻ വീസാ സംവിധാനം പ്രയോജനപ്പെടുത്തണമെന്നു അധികൃതർ അറിയിച്ചു. പുതിയ സംവിധാനം സംബന്ധിച്ച വിശദാംശങ്ങൾക്ക്:04 7075375 , 04 7075403, 0501899188.ദുബായ് സന്ദർശനത്തിന് തയ്യാറെടുക്കുന്നവർക്ക് ദുബായ് ജി.ഡി.ആർ.എഫ്.എ.യുടെ http://dnrd.ae/En/Pages/Home.aspx എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ വിസയ്ക്ക് അപേക്ഷിക്കാമെന്നും അദ്ദേഹം അറിയിച്ചു.