ർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ. മേഖലയുടെ കുടുംബസംഗമം 'കുടുംബ നവീകരണം' ഷാർജാ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയിൽ ഫാ ജേക്കബ് ജോർജ്ഉദ്ഘാടനം ചെയ്തു. 'ദമ്പതികൾ ജീവന്റെ കൃപയ്ക്ക് കൂട്ടവകാശികൾ'. എന്നവിഷയത്തിൽ വചനപ്രഘോഷകനും ധ്യാന ഗുരുവുമായ റവ.ഫാ.ജേക്കബ് മഞ്ഞളി ധ്യാനംനയിച്ചു.

സോണൽ പ്രസിഡന്റ് ഫാ.ജോൺ കെ. ജേക്കബ്, ഫാ.എബ്രഹാം തോമസ്, ഫാ. ജോജികുര്യൻ തോമസ്, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.ജി നൈനാൻ, ഡൽഹി ഭദ്രാസനകൗൺസിൽ അംഗം ജോൺ മത്തായി, ഇടവക ട്രസ്റ്റി ഐയ്പ് ജോർജ് സെക്രട്ടറി ബിനുമാത്യു ഒ.സി. വൈ.എം സോണൽ സെക്രട്ടറി ബിജു തങ്കച്ചൻ, യൂണിറ്റു സെക്രട്ടറിപ്രസാദ് ഫിലിപ്പ് വർഗീസ് കൺവീനർ ടിജോ തങ്കച്ചൻ എന്നിവർസന്നിഹിതരായിരുന്നു.

യുവജനപ്രസ്ഥാനം യു.എ.ഇ മേഖലയിലെ എല്ലാ യൂണിറ്റിൽ നിന്നുമുള്ള അംഗങ്ങൾ ഉൾപ്പടെ1200ൽ അധികം പേർ സംബന്ധിച്ചു.