ദുബായ്: യു.എ.ഇയിൽ പെട്രോൾ, ഡീസൽ വിലകൾ ജനുവരിയിൽവർധിക്കും. ഊർജ്ജ മന്ത്രാലയമാണ് പുതുക്കിയ വില പ്രഖ്യാപിച്ചത്. സൂപ്പർ 98 പെട്രോളിന് ലിറ്ററിന് ജനുവരി മുതൽ ഒരു ദിർഹം 91 ഫിൽസ് നൽകണം. 

നിലവിൽ ഇത് ഒരു ദിർഹം 80 ഫിൽസാണ്. സ്പെഷ്യൽ95 പെട്രോളിന് ഒരു ദിർഹം 69 ഫിൽസിൽനിന്ന് ഒരു ദിർഹം 80 ഫിൽസായാണ് വില വർധിപ്പിച്ചിരിക്കുന്നത്. ഇ പ്ലസിന് ഇനി മുതൽ ലിറ്ററിന് ഒരു ദിർഹം 73 ഫിൽസ് നൽകണം. ഒരു ദിർഹം 62 ഫിൽസിൽ നിന്നാണ് വില വർധിപ്പിച്ചിരിക്കുന്നത്. പെട്രോളിന് ശരാശരി ആറര ശതമാനത്തോളമാണ്
വർധിച്ചിരിക്കുന്നത്.

ഡീസലിലും വില വർധനവുണ്ട്. ലിറ്ററിന് ഒരു ദിർഹം 81 ഫിൽസിൽനിന്ന് ഒരു ദിർഹം 94 ഫിൽസായാണ് വർധനവ്. അതായത് ഏഴ് ശതമാനത്തിൽ അധികമാണ് വില വർധിക്കുന്നത്. ആഗോള തലത്തിൽക്രൂഡ് ഓയിൽവില വർധിച്ച സാഹചര്യത്തിലാണ് യു.എ.ഇയിലും പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.