- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർദ്ധരാത്രിയിൽ മരുഭൂമിയിൽ മൂടൽമഞ്ഞിൽ ഒറ്റപ്പെട്ട് മലയാളി കുടുംബം; മകൾക്കും ഭാര്യയ്ക്കുമൊപ്പം മരുഭൂമിയിൽ ഭയത്തോടെ അകപ്പെട്ട ജോസ് ജോർജ്ജിന് മുമ്പിൽ ദൈവദൂതരെ പോലെ പ്രത്യക്ഷപ്പെട്ട് യുഎഇ പൊലീസ്; സഹായഹസ്തവുമായി ഉദ്യോഗസ്ഥർ എത്തിയതോടെ രക്ഷപെട്ട് വീട്ടിലെത്തി; യുഎഇ പൊലീസിന് നന്ദിയറിച്ച് പ്രവാസി കുടുംബം
ദുബായ്: അർദ്ധരാത്രിയിൽ മൂടൽ മഞ്ഞിൽ ഒന്നും കാണാൻ കഴിയാതെ മരുഭൂമിയിൽ ഒറ്റപ്പെട്ടു പോകുക. ഭീതിപ്പെടുത്തുന്ന അവസ്ഥയാണിത്. അത്തരമൊരു അവസ്ഥയിൽ പലപ്പോഴും പലരും ദൈവത്തെ വിളിച്ചു പോകും. അത്തരമൊരു അവസ്ഥയിൽ ചെന്നുപെട്ടത് ഒരു മലയാളി പ്രവാസി കുടുംബമാണ്. അജ്ഞാതമായ മരുഭൂമിയിൽ ഒറ്റപ്പെട്ട് മൂടൽ മഞ്ഞിൽ കുടുങ്ങിപ്പോയ കുടുംബത്തിന് മുമ്പിൽ ദൈവദൂതരെ പോലെ പ്രത്യക്ഷപ്പെട്ടത് യുഎഇ പൊലീസായിരുന്നു. നല്ലവരായ ഉദ്യോഗസ്ഥരോട് എങ്ങനെ നന്ദിയറിക്കണം എന്നറിയാത്ത അവസ്ഥയാണ് ഉം അൽ ഖുവൈയ്നിൽ സ്ഥിരതാമസമാക്കിയ ജോസ് ജോർജും കുടുംബവും. കനത്ത പുകമഞ്ഞിനെ തുടർന്നാണ് മരുഭൂമിയിൽ കുടുംബം കുടുങ്ങിയത്. ഭാര്യയും മകളുമായിരുന്നു ഇവർ സഞ്ചരിച്ച വാഹനത്തിൽ ഉണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് ജോസ് ജോർജ് വിവരിച്ചത് ഇങ്ങനെയാണ്: കഴിഞ്ഞദിവസം ഷാർജ എയർപോർട്ടിൽ നിന്ന് താനും ഭാര്യയും മകൾ ഹെലനും കാറിൽ ഉം അൽ ഖുവൈനിലേക്ക് മടങ്ങുകയായിരുന്നു. സുഹൃത്തിനെ കാണാനാണ് ഷാർജ വിമാനത്താവളം വരെ പോയത്. 11.30 ഓടെ തങ്ങൾ എയർപോർട്ടിൽ നിന്ന് താമസ സ്ഥലത്തേക്ക് യാത്രതിരിച്ചു. എ
ദുബായ്: അർദ്ധരാത്രിയിൽ മൂടൽ മഞ്ഞിൽ ഒന്നും കാണാൻ കഴിയാതെ മരുഭൂമിയിൽ ഒറ്റപ്പെട്ടു പോകുക. ഭീതിപ്പെടുത്തുന്ന അവസ്ഥയാണിത്. അത്തരമൊരു അവസ്ഥയിൽ പലപ്പോഴും പലരും ദൈവത്തെ വിളിച്ചു പോകും. അത്തരമൊരു അവസ്ഥയിൽ ചെന്നുപെട്ടത് ഒരു മലയാളി പ്രവാസി കുടുംബമാണ്. അജ്ഞാതമായ മരുഭൂമിയിൽ ഒറ്റപ്പെട്ട് മൂടൽ മഞ്ഞിൽ കുടുങ്ങിപ്പോയ കുടുംബത്തിന് മുമ്പിൽ ദൈവദൂതരെ പോലെ പ്രത്യക്ഷപ്പെട്ടത് യുഎഇ പൊലീസായിരുന്നു. നല്ലവരായ ഉദ്യോഗസ്ഥരോട് എങ്ങനെ നന്ദിയറിക്കണം എന്നറിയാത്ത അവസ്ഥയാണ് ഉം അൽ ഖുവൈയ്നിൽ സ്ഥിരതാമസമാക്കിയ ജോസ് ജോർജും കുടുംബവും.
കനത്ത പുകമഞ്ഞിനെ തുടർന്നാണ് മരുഭൂമിയിൽ കുടുംബം കുടുങ്ങിയത്. ഭാര്യയും മകളുമായിരുന്നു ഇവർ സഞ്ചരിച്ച വാഹനത്തിൽ ഉണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് ജോസ് ജോർജ് വിവരിച്ചത് ഇങ്ങനെയാണ്:
കഴിഞ്ഞദിവസം ഷാർജ എയർപോർട്ടിൽ നിന്ന് താനും ഭാര്യയും മകൾ ഹെലനും കാറിൽ ഉം അൽ ഖുവൈനിലേക്ക് മടങ്ങുകയായിരുന്നു. സുഹൃത്തിനെ കാണാനാണ് ഷാർജ വിമാനത്താവളം വരെ പോയത്. 11.30 ഓടെ തങ്ങൾ എയർപോർട്ടിൽ നിന്ന് താമസ സ്ഥലത്തേക്ക് യാത്രതിരിച്ചു. എയർപോർട്ട് റോഡിൽ നിന്ന് ഞങ്ങൾ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യദ് റോഡിൽ പ്രവേശിച്ച് യാത്ര തുടർന്നു. പക്ഷേ കനത്തമൂടൽ മഞ്ഞിനെ തുടർന്ന് വഴി തെളിയുന്നുണ്ടായിരുന്നില്ല. സമയം അർദ്ധരാത്രി 12 മണിയായിരുന്നു.
കൂരാക്കൂരിരുട്ടും മൂടൽ മഞ്ഞും ചേർന്നതോടെ വഴിതെളിയാതെ മുന്നോട്ടുപോകാനാകാത്ത സ്ഥിതിയായി. ഒപ്പം രണ്ട് സ്ത്രീകളും ഉണ്ടായതിനാൽ ആശങ്ക തുടങ്ങിയിരുന്നു. എത്തിയ സ്ഥലമേതെന്ന് പോലും വ്യക്തമായിരുന്നില്ല. വഴിതെറ്റിയെന്ന് അപ്പോഴാണ് തിരിച്ചറിയുന്നത്. ഒരടി മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതി. സഹായത്തിന് സുഹൃത്തുക്കളെയാരെങ്കിലും ബന്ധപ്പെട്ടാൽ തന്നെയും തങ്ങൾ എവിടെയാണെന്ന് അവർക്ക് കണ്ടെത്താനാകില്ല.തങ്ങളെപ്പോലെ അവരും വഴിയിൽ കുടുങ്ങുന്ന ദുരവസ്ഥയാണുണ്ടാവുക. രണ്ട് സ്ത്രീകളാണ് എന്റെയൊപ്പം കാറിലുള്ളത്. ഞങ്ങൾക്ക് സുരക്ഷിതമായി വീടെത്തേണ്ടതുണ്ട്.
എന്നാൽ 999 നമ്പറിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ തുടങ്ങുമ്പോഴാണ് ഒരു പൊലീസ് സംഘം അതുവഴി വന്നത്. അവരെ പിൻതുടർന്ന് പോകാൻ പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.അൽപ്പദൂരം അവർക്ക് പിന്നാലെ പോയെങ്കിലും പിന്നീട് കാഴ്ചയിൽ നിന്ന് അവർ മറഞ്ഞു. ഞങ്ങൾ യഥാർത്ഥ റോഡിലൂടെയല്ല നീങ്ങിയതെന്ന് അപ്പോഴാണ് തിരിച്ചരിഞ്ഞത്.അതോടെ വീണ്ടും മൂടൽ മഞ്ഞിലകടപ്പെട്ട് വഴിയരിയാതെ നിർത്തേണ്ടി വന്നു. ഭാഗ്യത്തിന് മറ്റൊരു പൊലീസ് വാഹനം അതുവഴി വന്നു.
അവരെ പിൻതുടർന്നതോടെ മെയിൻ റോഡിലെത്തി.തുടർന്ന് ഡ്രൈവ് ചെയ്ത് വീട്ടിലെത്തി. ആ പൊലീസ് സംഘത്തെ കണ്ടില്ലായിരുന്നെങ്കിൽ ഭാര്യയും മകളുമായി വണ്ടിയൊതുക്കി നേരം പുലരാൻ കാത്തിരിക്കേണ്ടി വരുമായിരുന്നു. അത്തരത്തിൽ ജോസ് ജോർജ് യുഎഇ പൊലീസിന് നന്ദിയറിയിക്കുന്നു. ജെബേൽ അലി കമ്പനിയിലാണ് ജോർജ് ജോലി ചെയ്യുന്നത്. ഭാര്യ ഒരാശുപത്രിയിൽ നഴ്സായും പ്രവർത്തിക്കുന്നു. മകൾ ഹെലൻ ഷാർജയിൽ 11 ാം ക്ലാസ് വിദ്യാർത്ഥിനിയാണ്.