അബൂദാബി: യുഎ.ഇ.ലെ എല്ലാ പള്ളികളിലും മഴയ്ക്ക് വേണ്ടി നാളെ (വ്യാഴാഴ്ച) രാവിലെ ഒമ്പത് മണിക്ക് പ്രാർത്ഥന നടത്താൻ യുഎ.ഇ.പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അഭ്യർത്ഥിച്ചു, ഇതനുസരിച്ച് യുഎഇയിലെ പള്ളികളിൽ പള്ളി ഇമാമുകൾ നമസ്‌കാര ശേഷം മഴയ്ക്ക് വേണ്ടിയുള്ള നമസ്‌കാരവും ഖുതുബയും നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ജലക്ഷാമം ഉണ്ടാകുമ്പോൾ മഴയ്ക്ക് വേണ്ടിയുള്ള നിസ്‌കാരം ഇസ്ലാമിലെ ഒരു പുണ്യ ആരാധനകൂടിയാണ്.