- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റമ്ദാനെ വരവേല്ക്കാനൊരുങ്ങി യുഎഇ; അവശ്യസാധനങ്ങളുടെ വില പകുതിയായി കുറയും; ഷോപ്പിങിനൊരുങ്ങി പ്രവാസി സമൂഹവും
റമ്ദാൻ മാസം അടുത്തതോടെ വിപുലമായ ഒരുങ്ങളാണ് ജിസിസി രാജ്യങ്ങളിൽ. ആഘോഷങ്ങളുടെ ആദ്യപടിയെന്നവണ്ണം അവശ്യസാധനങ്ങളുടെ വില 50 ശതമാനം വരെ കുറക്കാൻ യുഎഇ സാമ്പത്തിക മന്ത്രാലയവും വിവിധ വ്യാപാര സ്ഥാപനങ്ങളും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി. റമദാനിൽ ഏറ്റവും കൂടുതൽ വേണ്ടിവരുന്ന ഭക്ഷ്യസാധനങ്ങളുടെയടക്കം വിലയിലാണ് കുറവുണ്ടാകുക. ജൂൺ ഏഴ് മുതൽ റമ
റമ്ദാൻ മാസം അടുത്തതോടെ വിപുലമായ ഒരുങ്ങളാണ് ജിസിസി രാജ്യങ്ങളിൽ. ആഘോഷങ്ങളുടെ ആദ്യപടിയെന്നവണ്ണം അവശ്യസാധനങ്ങളുടെ വില 50 ശതമാനം വരെ കുറക്കാൻ യുഎഇ സാമ്പത്തിക മന്ത്രാലയവും വിവിധ വ്യാപാര സ്ഥാപനങ്ങളും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി. റമദാനിൽ ഏറ്റവും കൂടുതൽ വേണ്ടിവരുന്ന ഭക്ഷ്യസാധനങ്ങളുടെയടക്കം വിലയിലാണ് കുറവുണ്ടാകുക.
ജൂൺ ഏഴ് മുതൽ റമദാൻ ഓഫറുകൾ നിലവിൽ വരുമെന്ന് സാമ്പത്തിക മന്ത്രാലയം ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടർ ഡോ. ഹാശിം അൽ നുഐമി അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ വിലയിലും റമദാനിൽ കുറവുണ്ടാകും. ഷാർജ കോഓപറേറ്റിവ് സൊസൈറ്റി റമദാൻ ഓഫറുകൾക്കായി 16 ദശലക്ഷം ദിർഹം ചെലവിടും. 350ഓളം അവശ്യവസ്തുക്കളുടെ വില കുറക്കുകയും ചെയ്യും. കഴിഞ്ഞവർഷത്തേക്കാൾ 20 ശതമാനം വരെ അധികം ഓഫറുകൾ ഇത്തവണയുണ്ടാകും.
വിലക്കുറവ്, പ്രത്യേക ഓഫറുകൾ എന്നിവ സംബന്ധിച്ച് മന്ത്രാലയം വ്യാപാരികളുമായി കഴിഞ്ഞ രണ്ട് മാസമായി നടത്തിവന്ന ചർച്ചക്കൊടുവിലാണ് തീരുമാനമായത്. വിപണിയിലെ ആവശ്യകതക്കനുസരിച്ച് പഴംപച്ചക്കറി വില കൂട്ടില്ലെന്നും റമദാനിലുടനീളം ഒരേ വിലക്ക് സാധനങ്ങൾ വിൽക്കാമെന്നും വ്യാപാരികൾ ഉറപ്പുനൽകിയിട്ടുണ്ട്. അവശ്യസാധനങ്ങൾ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്താൻ മന്ത്രാലയം അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും ഇനത്തിന്റെ വില കൂടുതലാണെന്ന് ഉപഭോക്താക്കൾക്ക് തോന്നുകയാണെങ്കിൽ ഉപഭോക്തൃ സംരക്ഷണ കേന്ദ്രത്തിൽ പരാതി നൽകാമെന്നും അധികൃതർ അറിയിച്ചു.