- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറഞ്ഞ നിരക്കിൽ യുഎഇ- ഇന്ത്യാ വിമാന സർവീസ്; പരിഗണനയിലെന്ന് അധികൃതർ; സർവീസുകളുടെ എണ്ണം വർധിപ്പിക്കാനും നീക്കം
ദുബായ്: യുഎഇ- ഇന്ത്യാ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാനും നിരക്ക് കുറയ്ക്കാനുമുള്ള നീക്കം നടക്കുന്നതായി യുഎഇ. ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചുവരുന്നതിനാൽ കൂടുതൽ സർവീസുകൾ തുടങ്ങുന്നതിനും മറ്റും ചർച്ച ചെയ്യുന്നതിനായി ഇന്ത്യയിലെ യുഎഇ സ്ഥാപപതി ഡോ. അഹ്മദ് അബ്ദുൾ റഹ്മാൻ കേന്ദ്ര സിവിൽ വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നിന്നു യുഎഇയിലേക്ക് കൂടുതൽ സർവീസ് നടത്താൻ ഇന്ത്യൻ കമ്പനികൾ വിമുഖത കാട്ടുന്നുവെന്നും സർവീസ് കൂടുതൽ ആരംഭിച്ചാൽ ടിക്കറ്റ് നിരക്കിൽ ഇളവു വരുത്തേണ്ടി വരുമെന്നത് ഈ കമ്പനികളെ ഇതിൽ നിന്നു പിന്തിരിപ്പിക്കുന്നുവെന്നും ഒരു ന്യൂസ് ഏജൻസി നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ട്. ഈ റൂട്ടിൽ 100 ശതമാനം കപ്പാസിറ്റിയോടെയാണ് സർവീസുകൾ നടക്കുന്നതെങ്കിലും സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യൻ കമ്പനികൾ പിന്നോക്കം പോകുകയാണ്. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളിലെയും സിവിൽ വ്യോമയാന അഥോറിറ്റികൾ തുടർ ചർച്ചക
ദുബായ്: യുഎഇ- ഇന്ത്യാ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാനും നിരക്ക് കുറയ്ക്കാനുമുള്ള നീക്കം നടക്കുന്നതായി യുഎഇ. ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചുവരുന്നതിനാൽ കൂടുതൽ സർവീസുകൾ തുടങ്ങുന്നതിനും മറ്റും ചർച്ച ചെയ്യുന്നതിനായി ഇന്ത്യയിലെ യുഎഇ സ്ഥാപപതി ഡോ. അഹ്മദ് അബ്ദുൾ റഹ്മാൻ കേന്ദ്ര സിവിൽ വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹയുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിൽ നിന്നു യുഎഇയിലേക്ക് കൂടുതൽ സർവീസ് നടത്താൻ ഇന്ത്യൻ കമ്പനികൾ വിമുഖത കാട്ടുന്നുവെന്നും സർവീസ് കൂടുതൽ ആരംഭിച്ചാൽ ടിക്കറ്റ് നിരക്കിൽ ഇളവു വരുത്തേണ്ടി വരുമെന്നത് ഈ കമ്പനികളെ ഇതിൽ നിന്നു പിന്തിരിപ്പിക്കുന്നുവെന്നും ഒരു ന്യൂസ് ഏജൻസി നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ട്. ഈ റൂട്ടിൽ 100 ശതമാനം കപ്പാസിറ്റിയോടെയാണ് സർവീസുകൾ നടക്കുന്നതെങ്കിലും സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യൻ കമ്പനികൾ പിന്നോക്കം പോകുകയാണ്.
കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളിലെയും സിവിൽ വ്യോമയാന അഥോറിറ്റികൾ തുടർ ചർച്ചകൾ നടത്തും. ഇതിനായി സമഗ്രനയത്തിനു രൂപം നൽകാനും ആലോചനയുണ്ട്. കുറഞ്ഞ നിരക്കിൽ ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്കു വിമാനസർവീസുകൾ ആരംഭിക്കാൻ യുഎഇക്കു താൽപര്യമുണ്ടെന്നും സ്ഥാനപതി പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള എയർ സർവീസ് കരാർ അനുസരിച്ച് സർവീസ് കപ്പാസിറ്റി 80 ശതമാനം കടന്നാൽ ക്വോട്ട പുതുക്കണമെന്നാണ്.