- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ദിനാഘോഷത്തിനായി യുഎഇ അണിഞ്ഞൊരുങ്ങുന്നു; വാഹന ഗതാഗതം നിരീക്ഷിക്കുന്നതിന് റോഡുകളിൽ നിരീക്ഷണ ക്യാമറകളും റഡാറുകളും; മോചനം കാത്ത് 721 തടവുകാർ
ദുബായ്: യുഎഇയുടെ നാൽപ്പത്തിനാലാമത് ദേശീയദിനാഘോഷത്തിനായി രാജ്യം അണിഞ്ഞൊരുങ്ങുകയാണ്. രാജ്യം ദേശീയദിനാഘോഷത്തോടനുബന്ധിച്ച കനത്ത സുരക്ഷാ നടപടികലാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ 721 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ശൈഖ് ഖലീഫ ഉത്തരവിറക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ തടവറകളിലായി കഴിയുന്നവർക്ക് ഉത്തരവിലൂടെ മോചനം സാധ്യമാകും. ഇവരുടെ
ദുബായ്: യുഎഇയുടെ നാൽപ്പത്തിനാലാമത് ദേശീയദിനാഘോഷത്തിനായി രാജ്യം അണിഞ്ഞൊരുങ്ങുകയാണ്. രാജ്യം ദേശീയദിനാഘോഷത്തോടനുബന്ധിച്ച കനത്ത സുരക്ഷാ നടപടികലാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ 721 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ശൈഖ് ഖലീഫ ഉത്തരവിറക്കിയിട്ടുണ്ട്.
രാജ്യത്തെ വിവിധ തടവറകളിലായി കഴിയുന്നവർക്ക് ഉത്തരവിലൂടെ മോചനം സാധ്യമാകും. ഇവരുടെ സാമ്പത്തികബാധ്യതകൾ തീർപ്പാക്കുമെന്നും ശൈഖ് ഖലീഫ വ്യക്തമാക്കി. തടവുകാർക്ക് പുതിയ ജീവിതം തുടങ്ങുന്നതിനും അവരുടെ ദുരിതം അനുഭവിക്കുന്ന കുടുംബത്തിന് ആശ്വാസമാകുന്നതിനും വേണ്ടിയാണ് ഈ ഉത്തരവിറക്കിയത്.
കൂടാതെ ഡിസംബരർ 3 മുതൽ 4 വരെ രാത്രി 11 ന് യാസ് ഐലന്ററിൽ ദേശീയദിന പരേഡ് നടക്കുന്നതിനാൽ ഇവിടത്തെ റോഡുകളിൽ വാഹനങ്ങൾക്ക് കർശനമായ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അബുദാബി പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് അറിയിച്ചു. എല്ലാവരും ദേശീയദിനം ആഘോഷിക്കുന്ന വേളയിൽ ഡ്രൈവർമാർ ഗതാഗതനിയമം കർശനമായി പാലിക്കണമെന്ന് നിർദ്ദേശം.
ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നവരുടേയും മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്യുന്ന ഡ്രൈവർമാരുടെ കാറുകൾ പിടിച്ചെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അബുദാബി,അൽ എയ്ൻ,വെസ്റ്റേൺ റീജിയൺ എന്നിവിടങ്ങളിൽ ഗതാഗതസംവിധാനം കർശനമായി നിരീക്ഷിക്കുന്നുണ്ട്. ദേശീയദിനാഘോഷ സമയത്ത് ഗതാഗതനിയമലംഘനം നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന് എല്ലാ റോഡുകളിലും അണ്ടർഗ്രൗണ്ട് ടണലുകളിലും നിരീക്ഷണക്യാമറകളും റഡാറുകളും സ്ഥാപിച്ചിട്ടുണ്ട്. ട്രാഫിക് ഇൻവെസ്റ്റിഗേഷൻ സെക്ഷനിലെ സിവിൽ പട്രോൾസ് ആണ് ഗതാഗതനിയമലംഘനം നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നത്.
അബുദാബിയിൽ യാസ് ഐലന്റ്,അൽ മരിയാഹ് ഐലന്റ്,ഹസ ബിൻ സയിദ് സ്‌റ്റേഡിയം,സയിദ് സ്പോർട്സ് സിറ്റി സ്‌റ്റേഡിയം,പാർക്ക്,മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വൻസുരക്ഷാ സംവിധാനമാണ് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട്. ആഘോഷപരിപാടികൾ നടക്കുന്ന വേദികൾക്ക് സമീപം പാർക്കിങ്ങിന് അനുവദിച്ചിരിക്കുന്ന സ്ഥലത്ത് മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.