നങ്ങളെ ദുരിതത്തിലാക്കി യുഎഇയിൽ ശക്തമായ പൊടിക്കാറ്റും മഴയും തുടരുന്നു. ഇന്നലെ മുതൽ തുടങ്ങിയ മഴയും പൊടിക്കാറ്റും രാജ്യത്ത് വരുന്ന ഒരാഴ്ചതുടരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. രാവിലെ മുതൽ രാജ്യത്തിന്റെ എല്ലാ എമിറേറ്റുകളിലും ശക്തമായ പൊടിക്കാറ്റാണ് വീശിയത്.അന്തരീക്ഷ താപനിലയിലും ക്രമാതീതമായ ഉയർച്ച ഉണ്ടായി. പകൽസമയങ്ങളിൽ യുഎഇയിലെ താപനില 36 ഡിഗ്രിവരെയെത്തി.

പൊടിക്കാറ്റ് മൂലം പുറംജോലികളിലേർപ്പെട്ടവരും കാഴ്‌ച്ച മങ്ങിയതിനാൽ വാഹന മോടിക്കുന്നവരും വലഞ്ഞു.അബുദാബി അടക്കമുള്ള സ്ഥലങ്ങളിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് ദുബായി ഗ്ലോബൽ വില്ലേജ് അടച്ചിട്ടു.

തീരപ്രദേശങ്ങളിൽ 55കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. പൊടിക്കാറ്റ് കാഴ്ചയുടെ ദൂരപരിധി കുറക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗൾഫ് മേഖലയിലൂടെ കടന്നുപോകുന്ന ന്യൂനമർദ്ദമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണം.