- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു എ ഇയിൽ തൊഴിൽ പെർമിറ്റ് പിഴയിൽ ഇളവ്; ഒരു ജീവനക്കാരന്റെ പേരിലുണ്ടാകുന്ന വീഴ്ചകൾക്ക് പരമാവധി 2000 ദിർഹം മാത്രം പിഴ; നടപടികൾ കമ്പനി ഉടമകൾക്ക് ആശ്വാസമാവും
യു എ ഇയിൽ തൊഴിൽ പെർമിറ്റ് സംബന്ധിച്ചുണ്ടാകുന്ന തെറ്റുകളിൽ കന്പനികളിൽ നിന്ന് ഈടാക്കുന്ന പിഴയിൽ ഇളവ് പ്രഖ്യാപിച്ചു. ഒരു ജീവനക്കാരന്റെ പേരിലുണ്ടാകുന്ന വീഴ്ചകൾക്ക് പരമാവധി 2000 ദിർഹം മാത്രമേ പിഴ ഈടാക്കാവൂ എന്നാണ് തീരുമാനം. ജീവനക്കാരുടെ തൊഴിൽ പെർമിറ്റ് പുതുക്കുന്നതിൽ വീഴ്ച വരുത്തുക, രജിസ്‌ട്രേഷൻ അപൂർണമായി നിർവഹിക്കുക തുടങ്ങിയ വീഴ്ചകൾക്ക് തൊഴിലാളി ഒന്നിന് 2000 ദിർഹത്തിൽ കൂടുതൽ പിഴ ഈടാക്കേണ്ടതില്ല എന്നാണ് തീരുമാനം. നേരത്തേ ഇത്തരം വീഴ്ചകൾക്ക് തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് മാസം നൂറ് മുതൽ 500 ദിർഹം വരെ പിഴ അടക്കണമായിരുന്നു. ഇത് സ്ഥാപനങ്ങൾക്ക് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇളവ് പ്രഖ്യാപനം. തൊഴിലാളി രാജ്യത്ത് എത്തി 60 ദിവസത്തിനകം നിയമന കരാർ മന്ത്രാലയത്തിന് നൽകിയില്ലെങ്കിൽ വൈകുന്ന ഓരോ മാസത്തിനും പിഴ 500 ദിർഹത്തിൽ നിന്ന് 100 ദിർഹമായി കുറച്ചു. ഇതിനും പരമാവധി 2000 ദിർഹം അടച്ചാൽ മതി. കാലാവധി തീർന്ന് ഏഴ് ദിവസത്തിനകം തൊഴിൽ പെർമിറ്റ് പുതുക്കിയില്ലെങ്കിലും ഓരോ ദിവസത്തിനും 100 ദിർഹം പിഴ
യു എ ഇയിൽ തൊഴിൽ പെർമിറ്റ് സംബന്ധിച്ചുണ്ടാകുന്ന തെറ്റുകളിൽ കന്പനികളിൽ നിന്ന് ഈടാക്കുന്ന പിഴയിൽ ഇളവ് പ്രഖ്യാപിച്ചു. ഒരു ജീവനക്കാരന്റെ പേരിലുണ്ടാകുന്ന വീഴ്ചകൾക്ക് പരമാവധി 2000 ദിർഹം മാത്രമേ പിഴ ഈടാക്കാവൂ എന്നാണ് തീരുമാനം.
ജീവനക്കാരുടെ തൊഴിൽ പെർമിറ്റ് പുതുക്കുന്നതിൽ വീഴ്ച വരുത്തുക, രജിസ്‌ട്രേഷൻ അപൂർണമായി നിർവഹിക്കുക തുടങ്ങിയ വീഴ്ചകൾക്ക് തൊഴിലാളി ഒന്നിന് 2000 ദിർഹത്തിൽ കൂടുതൽ പിഴ ഈടാക്കേണ്ടതില്ല എന്നാണ് തീരുമാനം. നേരത്തേ ഇത്തരം വീഴ്ചകൾക്ക് തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് മാസം നൂറ് മുതൽ 500 ദിർഹം വരെ പിഴ അടക്കണമായിരുന്നു. ഇത് സ്ഥാപനങ്ങൾക്ക് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇളവ് പ്രഖ്യാപനം.
തൊഴിലാളി രാജ്യത്ത് എത്തി 60 ദിവസത്തിനകം നിയമന കരാർ മന്ത്രാലയത്തിന് നൽകിയില്ലെങ്കിൽ വൈകുന്ന ഓരോ മാസത്തിനും പിഴ 500 ദിർഹത്തിൽ നിന്ന് 100 ദിർഹമായി കുറച്ചു. ഇതിനും പരമാവധി 2000 ദിർഹം അടച്ചാൽ മതി. കാലാവധി തീർന്ന് ഏഴ് ദിവസത്തിനകം തൊഴിൽ പെർമിറ്റ് പുതുക്കിയില്ലെങ്കിലും ഓരോ ദിവസത്തിനും 100 ദിർഹം പിഴ അടക്കണം. ഇതും പരമാവധി 2000 ദിർഹമായി മന്ത്രാലയം ചുരുക്കിയിട്ടുണ്ട്