- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസങ്ങൾക്ക് ശേഷം അടുത്തമാസം യുഎഇയിൽ പെട്രോൾ, ഡീസൽ വില കുറയും; സൂപ്പർ 98 പെട്രോൾ ലിറ്ററിന് 1.95 ദിർഹമായും സ്‌പെഷൽ പെട്രോളിന് 1.84 ദിർഹമായും വില കുറയും
അബൂദബി: 2016 ഡിസംബറിന് ശേഷം രാജ്യത്ത് പെട്രോൾ വിലയിൽ ആദ്യമായി കുറവ് വരുന്നു. ഏപ്രിലിലെ വിലയിലാണ് മൂന്ന് ഇനം പെട്രോളിനും ഡീസലിനും വില കുറയുക. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.03 ദിർഹം ആയിരുന്നത് 1.95 ദിർഹമായും സ്‌പെഷൽ 95 േെപട്രാൾ 1.92 ആയിരുന്നത് 1.84 ആയും ഇ പ്ലസ് പെട്രോൾ 1.85 ആയിരുന്നത് 1.77 ആയുമാണ് കുറയുക. ഡീസൽ വില ലിറ്ററിന് 2.02ൽനിന്ന് 1.95 ദിർഹം ആയും കുറയും. സൂപ്പർ 98 പെട്രോളിന് ഫെബ്രുവരിയിൽ രണ്ട് ദിർഹവും ജനുവരിയിൽ 1.91 ദിർഹവു മായിരുന്നു. സ്‌പെഷൽ 95ന് ഫെബ്രുവരിയിൽ 1.89 ദിർഹവും ജനുവരിയിൽ 1.80 ദിർഹവും, ഇ പ്ലസിന് ഫെബ്രുവരിയിൽ 1.82 ദിർഹവും ജനുവരിയിൽ 1.73 ദിർഹവുമായിരുന്നു വില. ഡീസലിന് രണ്ട് ദിർഹം, 1.94 ദിർഹം എന്നിങ്ങനെയായിരുന്നു യഥാക്രമം ഫെബ്രുവരി, ജനുവരി മാസങ്ങളിലെ വില
അബൂദബി: 2016 ഡിസംബറിന് ശേഷം രാജ്യത്ത് പെട്രോൾ വിലയിൽ ആദ്യമായി കുറവ് വരുന്നു. ഏപ്രിലിലെ വിലയിലാണ് മൂന്ന് ഇനം പെട്രോളിനും ഡീസലിനും വില കുറയുക.
സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.03 ദിർഹം ആയിരുന്നത് 1.95 ദിർഹമായും സ്‌പെഷൽ 95 േെപട്രാൾ 1.92 ആയിരുന്നത് 1.84 ആയും ഇ പ്ലസ് പെട്രോൾ 1.85 ആയിരുന്നത് 1.77 ആയുമാണ് കുറയുക. ഡീസൽ വില ലിറ്ററിന് 2.02ൽനിന്ന് 1.95 ദിർഹം ആയും കുറയും.
സൂപ്പർ 98 പെട്രോളിന് ഫെബ്രുവരിയിൽ രണ്ട് ദിർഹവും ജനുവരിയിൽ 1.91 ദിർഹവു മായിരുന്നു. സ്‌പെഷൽ 95ന് ഫെബ്രുവരിയിൽ 1.89 ദിർഹവും ജനുവരിയിൽ 1.80 ദിർഹവും, ഇ പ്ലസിന് ഫെബ്രുവരിയിൽ 1.82 ദിർഹവും ജനുവരിയിൽ 1.73 ദിർഹവുമായിരുന്നു വില. ഡീസലിന് രണ്ട് ദിർഹം, 1.94 ദിർഹം എന്നിങ്ങനെയായിരുന്നു യഥാക്രമം ഫെബ്രുവരി, ജനുവരി മാസങ്ങളിലെ വില
Next Story