ബലി പെരുന്നാൾ പ്രമാണിച്ച് വിവിധ രാജ്യക്കാരായ 442 തടവുകാരെ വിട്ടയയ്ക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടു ജയിൽവാസം അനുഭവിക്കുന്ന ഇവരുടെ കടബാധ്യതകൾ തീർക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

പെരുന്നാൾ പ്രമാണിച്ച് എമിറേറ്റിലെ 110 തടവുകാരെ വിട്ടയയ്ക്കാൻ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു. നാടുകടത്തേണ്ടവരെ വൈകാതെ അവരവരുടെ നാടുകളിലേക്ക് അയയ്ക്കാനും നടപടിയെടുക്കും.

പെരുന്നാളിനോടനുബന്ധിച്ച് വിവിധ രാജ്യക്കാരായ 130 തടവുകാരെ വിട്ടയയ്ക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. പെരുന്നാളിനു കുടുംബാംഗങ്ങളോടൊപ്പം ചേരാൻ ഇവർക്ക് അവസരമൊരുക്കും.