- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് മാസത്തിലധികം യുഎഇ വിട്ട് നില്ക്കുന്നവരുടെ താമസ വിസ റദ്ദാക്കുന്ന നിയമത്തിൽ ഇളവ്; ചികിത്സയ്ക്ക് പോകുന്നവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ വിസ റദ്ദാകില്ല
അബൂദബി: ആറുമാസത്തിലധികം യുഎഇ വിട്ട് നില്ക്കുന്നവരുടെ താമസ വിസ റദ്ദാക്കുന്ന നിയമത്തിൽ ഇളവ് വരുത്തി. സാധാരണഗതിയിൽ രാജ്യം വിട്ട് ആറുമാസത്തിനകം തിരിച്ചത്തെിയില്ലെങ്കിൽ റദ്ദാവുന്ന നിയമത്തിനാണ് ആഭ്യന്തര മന്ത്രാലയം ഇളവ് വരുത്തിയത്. .ചികിത്സയും താമസവും അടക്കമുള്ളവക്കായി രാജ്യത്തിന് പുറത്ത് തങ്ങേണ്ടിവരുന്നവർക്കാണ് നിയമത്തിൽ ഇളവ്
അബൂദബി: ആറുമാസത്തിലധികം യുഎഇ വിട്ട് നില്ക്കുന്നവരുടെ താമസ വിസ റദ്ദാക്കുന്ന നിയമത്തിൽ ഇളവ് വരുത്തി. സാധാരണഗതിയിൽ രാജ്യം വിട്ട് ആറുമാസത്തിനകം തിരിച്ചത്തെിയില്ലെങ്കിൽ റദ്ദാവുന്ന നിയമത്തിനാണ് ആഭ്യന്തര മന്ത്രാലയം ഇളവ് വരുത്തിയത്. .ചികിത്സയും താമസവും അടക്കമുള്ളവക്കായി രാജ്യത്തിന് പുറത്ത് തങ്ങേണ്ടിവരുന്നവർക്കാണ് നിയമത്തിൽ ഇളവ് നൽകുകയെന്ന് ആഭ്യന്തര മന്ത്രാലയം ലീഗൽ കൗൺസിൽ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഡോ. റാശിദ് സുൽത്താൻ അൽ ഖാദർ പറഞ്ഞു.
സാധാരണഗതിയിൽ രാജ്യം വിട്ട് ആറുമാസത്തിനകം തിരിച്ചത്തെിയില്ലെങ്കിൽ പുതിയ എൻട്രി പെർമിറ്റ് എടുത്താലേ വീണ്ടും രാജ്യത്ത് പ്രവേശിക്കാൻ കഴിയൂ.എന്നാൽ ചികിത്സക്കായി രാജ്യത്തിന് പുറത്തുപോകേണ്ടിവരുന്ന പ്രവാസികൾ, യു.എ.ഇ പൗരന്മാരുടെ വിദേശി ഭാര്യമാർ, വിദേശത്ത് പഠിക്കുകയോ ചികിത്സക്കായി തങ്ങുകയോ ചെയ്യുന്ന സ്വദേശികളുടെ വീട്ടുജോലിക്കാർ, നയതന്ത്ര ഓഫിസ് ജീവനക്കാരുടെ വീട്ടുജോലിക്കാർ, പരിശീലനത്തിനായി വിദേശത്ത് പോകുന്ന യു.എ.ഇയിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ഈ നിയമത്തിൽ ഇളവുണ്ടാകും. ചികിത്സക്കായി പോകുന്നവർക്ക് ഇളവ് ലഭിക്കാൻ ആരോഗ്യമന്ത്രാലയം സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കേണ്ടിവരും.
വിദേശത്ത് പഠനത്തിനായി പോകുന്ന പ്രവാസി വിദ്യാർത്ഥികൾക്ക് നിയമത്തിൽ ഇളവ് ലഭിക്കില്ല.യുഎഇയിലെ പബ്ലിക് സെക്ടറിൽ ജോലി ചെയ്യുന്നവർ വിദേശത്ത് ജോലിക്കോ ട്രെയിനിങ്ങ് കോഴ്‌സിനോ പോയാലും വിസ റദ്ദാക്കില്ല.