- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻപിലുള്ള വാഹനവുമായി അകലം പാലിക്കാത്തതിന് ദുബായിൽ പിഴ അടച്ചത് അരലക്ഷത്തിലധികം ഡ്രൈവർമാർ; നിയമ ലംഘകരെ പിടികൂടാൻ ക്യാമറയുമായി ദുബായ് പൊലീസ്
ദുബായ്; മുൻപിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിക്കാത്തതിന് ദുബായിൽ ഇതുവരെ പിഴ അടച്ചത് അരലക്ഷത്തിലധികം ഡ്രൈവർമാരാണ്. ഇത്തരം വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ആർടിഎ നടപടികൾ കർശനമാക്കിയത്. 400 ദിർഹമാണ് പിഴയായി ദുബായി പൊലീസ് ഈടാക്കുന്നത്. മുന്നിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിക്കാതെ വാഹനമോടിക്കുന്നവരെ പിടികൂടുന്നതിന് ഈ വർഷം
ദുബായ്; മുൻപിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിക്കാത്തതിന് ദുബായിൽ ഇതുവരെ പിഴ അടച്ചത് അരലക്ഷത്തിലധികം ഡ്രൈവർമാരാണ്. ഇത്തരം വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ആർടിഎ നടപടികൾ കർശനമാക്കിയത്. 400 ദിർഹമാണ് പിഴയായി ദുബായി പൊലീസ് ഈടാക്കുന്നത്.
മുന്നിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിക്കാതെ വാഹനമോടിക്കുന്നവരെ പിടികൂടുന്നതിന് ഈ വർഷം ആർടിഎ പ്രധാന റോഡുകളിൽ വ്യാപകമായി ക്യാമറകൾ സ്ഥാപിച്ചിരുന്നു.
സെപ്റ്റംബർ വരെ 435 അപകടങ്ങളാണ് ഇക്കാരണം മൂലം ഉണ്ടായത്. 25 പേരാണ് ഇത്തരം അപകടത്തി!ൽ മരിച്ചത്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിയമലംഘകരുടെ എണ്ണം കുറഞ്ഞു. 2014ൽ 70,000 ൈഡ്രവർമാർക്കാണ് പിഴ ചുമത്തിയത്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനവും തൊട്ടു മുന്നിലെ വാഹനവും തമ്മിൽ അഞ്ചു മീറ്റർ അകലമുണ്ടായിരിക്കണമെന്നാണ് ദുബായിലെ വ്യവസ്ഥ.
Next Story