തി വേഗക്കാരെയും നിയമലംഘകരെയും പിടികൂടാൻ അബുദബിയിലെയും അൽഐനിലെയും റോഡുകളിൽ ക്യാമറകൾ സ്ഥാപിച്ചു. അബുദാബിയിലെ എട്ട് റോഡുകളിലും, അൽ ഐനിലെ ആറു റോഡുകളിലും, പടിഞ്ഞാറൻപ്രദേശത്തെ രണ്ടിടത്തുമാണ് ക്യാമറകൾ സ്ഥാപിക്കുന്നത്.

വിവിധ സമയങ്ങളിൽ ഈ ക്യാമറകൾ ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കും. വെള്ളിയാഴ്ച മുതൽ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങും.തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അബുദാബി പൊലീസ് ഈ വിവരം അറിയിച്ചിരിക്കുന്നത്.