- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റപ്പെട്ട് പോകുന്ന കുട്ടികൾക്ക് ബട്ടൻ ഞെക്കി രക്ഷിതാക്കളെ അറിയിക്കാം; നില്ക്കുന്ന സ്ഥലം അറിയാനും സംവിധാനം; യുഎഇയിലെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സ്മാർട്ട് ബ്രേസ് ലെറ്റിന്റെ വിശേഷങ്ങൾ ഇങ്ങനെ
ദുബായ്: രാജ്യത്തെ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാൻ അത്യാധുനിക സംവിധാനവുമായി ആഭ്യന്തരമന്ത്രാലയം രംഗത്ത്. മലയാളികൾ ഉൾപ്പെട്ട നിരവധി കുരുന്നുകൾ സ്‌കൂൾ ബസിനുള്ളിലും മറ്റും ഒറ്റപ്പെട്ട് പോകുന്ന സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സ്മാർട്ട് സംവിധാനം കൊണ്ടുവന്നത്. കുഞ്ഞുങ്ങളെ കാണാതാകുന്ന സാഹചര്യങ്ങളിൽ അവരെ എളുപ്പം കണ്ടെത്താനും അ
ദുബായ്: രാജ്യത്തെ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാൻ അത്യാധുനിക സംവിധാനവുമായി ആഭ്യന്തരമന്ത്രാലയം രംഗത്ത്. മലയാളികൾ ഉൾപ്പെട്ട നിരവധി കുരുന്നുകൾ സ്‌കൂൾ ബസിനുള്ളിലും മറ്റും ഒറ്റപ്പെട്ട് പോകുന്ന സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സ്മാർട്ട് സംവിധാനം കൊണ്ടുവന്നത്.
കുഞ്ഞുങ്ങളെ കാണാതാകുന്ന സാഹചര്യങ്ങളിൽ അവരെ എളുപ്പം കണ്ടെത്താനും അപകട സാഹചര്യങ്ങളുണ്ടെങ്കിൽ മനസ്സിലാക്കാനും സഹായിക്കുന്നതാണിത്. ആഭ്യന്തരമന്ത്രാലയത്തിന്റെ സ്മാർട്ട് ഗവൺമെന്റ് പ്രോഗ്രാമിലെ ഹിമായതി പദ്ധതിയുടെ ഭാഗമായാണ് ബ്രേസ്ലെറ്റുകൾ
ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾക്ക് ബ്രേസ്ലെറ്റിലെ നിശ്ചിത ബട്ടൺ അമർത്തി രക്ഷിതാക്കളെ വിവരം അറിയിക്കാനാകും. കുട്ടിയുമായി ആശയവിനിമയം നടത്താനും കുട്ടിയുടെ ഹൃദയമിടിപ്പ് പരിശോധിക്കാനും സുരക്ഷിതനാണോ എന്ന് അറിയാനും സ്മാർട്ട് സംവിധാനം സഹായിക്കും. കുട്ടി എവിടെയാണുള്ളത്, ബ്രേസ്ലെറ്റ് നീക്കം ചെയ്യാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും അറിയാനാകും.
നാല് മുതൽ 16വയസ്സുവരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് ഹിമായതി ബ്രേസ്ലെറ്റുകൾ രംഗത്തിറക്കിയത്.