നിലവാരമില്ലാത്തതിന്റെ പേരിൽ അബൂദബി വിദ്യാഭ്യസ സമിതി കുട്ടികളെ പ്രവേശിപ്പിക്കു ന്നതിന് വിലക്കേർപ്പെടുത്തിയ സ്‌കൂളുകളുടെ വിവരങ്ങൾ പുറത്തുവന്നു. അഞ്ച് ഇന്ത്യൻ സ്‌കൂളുകൾ അടക്കം 23 സ്‌കൂളുകളുടെ പേരാണ് സമിതി പുറത്തുവിട്ടത്.

ദാറുൽ ഹുദ ഇസ്‌ലാമിക് സ്‌കൂൾ, ഇന്ത്യൻ പ്രൈവറ്റ് സ്‌കൂൾ, റുവൈസ്?ഏഷ്യൻ ഇന്റർനാഷനൽ പ്രൈവറ്റ്‌സ്‌കൂൾ, ഗ്രേസ് വാലി ഇന്ത്യൻ സ്‌കൂൾ, ബ്രൈറ്റ് റൈഡേഴ്‌സ് ബ്രാഞ്ച് ഒന്ന് സ്‌കൂൾ എന്നിവയാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ വിദ്യാലയങ്ങളിൽ ഉൾപ്പെടുന്ന ഇന്ത്യൻ സ്‌കൂളുകൾ.

വളരെ മോശം നിലവാരം, മോശം നിലവാരം എന്നീ ഗണത്തിൽ പെടുന്ന സ്‌കൂളുകൾക്കാണ് വിലക്ക്. വിലക്കുള്ള ഇന്ത്യൻ സ്‌കൂളുകളെല്ലാം 'മോശം നിലവാരം' എന്ന ഗണത്തിൽപെടുന്നവയാണ്. അഡെക് നടത്തിയ 'വളരെ മോശം നിലവാരം' വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂളുകളില്ല. തുടർ പരിശോധനയിൽഈ സ്‌കൂളുകൾ തൃപ്തികരം എന്ന നിലവാരത്തിലേക്കെങ്കിലും ഉയരുന്നത്? വരെ വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം മുതലാണ് അഡെക്‌നിലവാരമില്ലാത്ത സകൂളുകൾക്ക് പ്രവേശന വിലക്ക്?ഏർപ്പെടുത്തി തുടങ്ങിയത്.