- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിലെ സ്‌കൂൾ പ്രവൃത്തി സമയം കുറച്ചു; മന്ത്രാലയത്തിന് കീഴിലുള്ള സർക്കാർ സ്‌കൂളുകൾ ഒരു മണിക്കൂർ നേരത്തേ വിടും; പുതുക്കിയ സമയം മെയ് ഒന്നുമുതൽ
അബൂദാബി: യുഎഇയിലെ സ്‌കൂൾ സമയം കുറയ്ക്കാനുള്ള തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രാലയം. മന്ത്രാലയം പുറത്തിറക്കിയ പ്രസ്്താവനയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അടുത്ത അധ്യയനവർഷം മുതൽ പുതിയ സമയക്രമീകരണം നിലവിൽ വരും. മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ആൺകുട്ടികളുടെ സ്‌കൂളുകൾ 7.15 ആരംഭിച്ച് 12.50ന് അവസാനിക്കും. സെക്കന്ററി സ്‌കൂളുകളിൽ ഉച്ചയ്ക്ക് 2.35ന് അവസാനിക്കുന്ന ക്ലാസുകൾ 1.35ന് അവസാനിക്കും .പെൺകുട്ടികളുടെ സ്‌കൂളുകൾ രാവിലെ 8 മണിക്കാണ് ആരംഭിക്കുന്നത്. 1.35ന് സ്‌കൂൾ പ്രവൃത്തിസമയം അവസാനിക്കും. സെക്കന്ററി സ്‌കൂളുകൾ 2.20ന് ക്ലാസുകൾ അവസാനിപ്പിക്കും. രണ്ടാമത്തെ ഷിഫ്റ്റിൽ ക്ലാസുകൾ ആരംഭിക്കുന്ന കുട്ടികൾക്ക് 2.35ന് പകരമായി 1.35ന് തന്നെ ക്ലാസുകൾ അവസാനിക്കും. എല്ലാ സ്റ്റേജിലും ഉൾപ്പെട്ട പെൺകുട്ടികൾക്ക് രാവിലെ എട്ടുമുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. 2.30 ന് അവസാനിച്ചിരുന്ന ക്ലാസുകൾ 1.35ന് തന്നെ അവസാനിക്കും. രണ്ടാനത്തെ ഷിഫ്റ്റിൽ 3.20 ന് അവസാനിക്കേണ്ട രണ്ടാമത്തെ ഷിഫ്റ്റ
അബൂദാബി: യുഎഇയിലെ സ്‌കൂൾ സമയം കുറയ്ക്കാനുള്ള തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രാലയം. മന്ത്രാലയം പുറത്തിറക്കിയ പ്രസ്്താവനയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അടുത്ത അധ്യയനവർഷം മുതൽ പുതിയ സമയക്രമീകരണം നിലവിൽ വരും.
മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ആൺകുട്ടികളുടെ സ്‌കൂളുകൾ 7.15 ആരംഭിച്ച് 12.50ന് അവസാനിക്കും. സെക്കന്ററി സ്‌കൂളുകളിൽ ഉച്ചയ്ക്ക് 2.35ന് അവസാനിക്കുന്ന ക്ലാസുകൾ 1.35ന് അവസാനിക്കും .പെൺകുട്ടികളുടെ സ്‌കൂളുകൾ രാവിലെ 8 മണിക്കാണ് ആരംഭിക്കുന്നത്. 1.35ന് സ്‌കൂൾ പ്രവൃത്തിസമയം അവസാനിക്കും. സെക്കന്ററി സ്‌കൂളുകൾ 2.20ന് ക്ലാസുകൾ അവസാനിപ്പിക്കും.
രണ്ടാമത്തെ ഷിഫ്റ്റിൽ ക്ലാസുകൾ ആരംഭിക്കുന്ന കുട്ടികൾക്ക് 2.35ന് പകരമായി 1.35ന് തന്നെ ക്ലാസുകൾ അവസാനിക്കും. എല്ലാ സ്റ്റേജിലും ഉൾപ്പെട്ട പെൺകുട്ടികൾക്ക് രാവിലെ എട്ടുമുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. 2.30 ന് അവസാനിച്ചിരുന്ന ക്ലാസുകൾ 1.35ന് തന്നെ അവസാനിക്കും. രണ്ടാനത്തെ ഷിഫ്റ്റിൽ 3.20 ന് അവസാനിക്കേണ്ട രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 2.20 നും അവസാനിക്കും.
ആഴ്ചയിൽ എരണ്ടാമത് സെക്കണ്ടറി സ്റ്റേജിലുൾപ്പെടുന്ന ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും ഉണ്ടായിരുന്ന എട്ട് ക്ലാസുകൾ ഏഴാക്കി ചുരുക്കുകയും വ്യാഴാഴ്ചകളിൽ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യത്തെ ക്ലാസ് ഒഴികെയുള്ള ഓരോ ക്ലാസിന്റെയും ദൈർഘ്യം 40 മിനിറ്റ് ആയിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ആദ്യത്തെ ക്ലാസിൽ ദേശീയ ഗാനത്തിന് വേണ്ടി അഞ്ച് മിനിറ്റ് നീക്കിവെക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.