- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരോധിത മേഖലകളിൽ നിന്ന് പുകവലിക്കുന്നവരെ പിടികൂടാൻ അണ്ടർകവർ സീക്രട്ട് എജന്റുമാർ രംഗത്ത്; പിടിക്കപ്പെട്ടാൽ 500 ദിർഹം പിഴ ഉറപ്പ്
ദുബായ്: രാജ്യത്തെ പുകവലിശീലക്കാരെ പിടികൂടാൻ പ്രത്യേക ഏജന്റുമാർ രംഗത്ത്. നിരോധിത മേഖലകളിൽ ആരെങ്കിലും പുകവലിക്കുന്നു ണ്ടോയെന്ന് നിരീക്ഷിക്കാൻ അണ്ടർകവർ സീക്രട്ട് എജന്റുമാർ രംഗത്തെത്തിയത്. പിടികൂടിയാൽ 500 ദിർഹം പിഴ ഈടാക്കും. ഫെഡറൽ ആന്റി ടുബാക്കോ നിയമം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് മുതിർന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ
ദുബായ്: രാജ്യത്തെ പുകവലിശീലക്കാരെ പിടികൂടാൻ പ്രത്യേക ഏജന്റുമാർ രംഗത്ത്. നിരോധിത മേഖലകളിൽ ആരെങ്കിലും പുകവലിക്കുന്നു ണ്ടോയെന്ന് നിരീക്ഷിക്കാൻ അണ്ടർകവർ സീക്രട്ട് എജന്റുമാർ രംഗത്തെത്തിയത്. പിടികൂടിയാൽ 500 ദിർഹം പിഴ ഈടാക്കും. ഫെഡറൽ ആന്റി ടുബാക്കോ നിയമം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് മുതിർന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ആരെങ്കിലും പൊതുസ്ഥലത്ത് പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പരാതിപ്പെടാവുന്നതാണെന്ന് മന്ത്രാലയത്തിലെ ഹെൽത്ത് സെന്ററിന്റേയും ക്ലിനിക്കിന്റേയും അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അൽ റാന്റ് വ്യക്തമാക്കി. പുകവലി എങ്ങനെ നിർത്തലാക്കാം എന്നത് സംബന്ധിച്ച് ആലോചിക്കുന്നതിന് ഒരു കമ്മറ്റിയും രൂപീകരിച്ചു. ഇതുസംബന്ധിച്ച് പഠനം നടത്തുകയാണ് ഈ കമ്മറ്റി.
നിയമലംഘനത്തിന്റെ സ്വഭാവം അനുസരിച്ച് 500 ദിർഹം മുതൽ 1 മില്യൺ ദിർഹം വരെയാണ് പിഴ ഈടാക്കുക. ആരോഗ്യകരമായ ശീലം പിന്തുടരാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്. സ്‌പോർട്‌സിന്റെ ഗുണം,പുകവലിയുടെ ദോഷം,ആരോഗ്യകരമായ ഭക്ഷണശീലം എന്നിവ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് മൂന്ന് വർഷം നീണ്ടുനിൽക്കുന്ന ക്യാംപെയ്‌നിന്റെ ആദ്യ ഘട്ടം ജനുവരി 25 ന് ആരംഭിച്ചത് മാർച്ച് 7 ന് അവസാനിക്കും. രണ്ടാം ഘട്ടം ഒക്ടോബർ മുതൽ നവംബർ വരെയായിരിക്കും. മൂന്നാം ഘട്ടം ഫെബ്രുവരി മുതൽ 2017 മാർച്ച് വരെയുമായിരിക്കും.
12 വയസിൽ താഴെയുള്ള കുട്ടികളോടൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ പുകവലിച്ചാൽ 500 ദിർഹം പിഴ നൽകേണ്ടിവരും. പൊതുസ്ഥലങ്ങൾ, പാർക്കുകൾ,ബീച്ചുകൾ എന്നിവിടങ്ങളിൽ പുകവലിച്ചാൽ 500 ദിർഹമാണ് പിഴ.പുകവലി സംബന്ധമായ പരസ്യം നൽകിയാൽ 100,000 ദിർഹത്തിനും 1 മില്യൺ ദിർഹത്തിനും ഇടയ്ക്കാണ് പിഴ. കാർ വിൻഡോ വഴി സിഗരറ്റ് ബട്ട്‌സ് പുറത്തേക്ക് വലിച്ചെറിഞ്ഞാൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റ്‌സുമാകും ശിക്ഷ. 2014 ലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.