ദുബൈ: മൂടൽ മഞ്ഞിനെ തുടർന്നുണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാനായി മൂടൽ മഞ്ഞുള്ള ദിവസങ്ങളിൽ തൊഴിലാളികൾക്ക് വൈകിയെത്താൻ അനുമതി നൽകുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് ഉന്നത പൊലീസുദ്യോഗസ്ഥൻ മേജർ ജനറൽ മുഹമ്മദ് അൽ സഫിൻ വ്യക്തമാക്കി.

കനത്ത മൂടൽ മഞ്ഞുള്ള ദിവസങ്ങളിൽ ഒരു മണിക്കൂർ വൈകിയെത്താനുള്ള അനുമതി തൊഴിലാളികൾക്ക് നൽകാനുള്ള ശുപാർശ അദ്ദേഹംബന്ധപ്പെട്ടവർക്ക് നൽകിക്കഴിഞ്ഞു. മൂടൽ മഞ്ഞിൽ വാഹനാപകടങ്ങൾ നമുക്ക് പൂർണ്ണമായും ഒഴിവാക്കാനാകില്ല. എന്നാൽ ജോലി സമയങ്ങൾക്ക് വ്യതിയാനം നൽകിയും ബോധവൽക്കരണം നടത്തിയും വാഹനാപകടങ്ങൾ
കുറയ്ക്കാനാകും. അൽ സഫിൻ പറഞ്ഞു.

ശുപാർശ ബന്ധപ്പെട്ടവർ സ്വീകരിച്ചാൽ രാവിലെ 7.30ന് ജോലിക്കെത്തേണ്ടവർക്ക് 9 മണിയോടെ ഓഫീസുകളിൽ എത്തിയാൽ മതിയാകും.