- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇ സൈനിക രക്തസാക്ഷികൾക്ക് പള്ളികളിൽ മയ്യിത്ത് നിസ്‌കാരം
ദുബായ്: രാജ്യത്തിനും അറബ് സമൂഹത്തിനും വേണ്ടി ജീവൻ നൽകി യമനിൽ രക്തസാക്ഷികളായ യുഎഇ സൈനികർക്ക് വേണ്ടി രാജ്യത്തെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച മയ്യിത്ത് നിസ്‌കാരം നടന്നു. കഴിഞ്ഞ ആഴ്ച സൈനികരെ ലക്ഷ്യമിട്ട് നടന്ന ഭൂതല മിസൈൽ ആക്രമണത്തെ തുടർന്നുണ്ടായ പൊട്ടിത്തെറിയിലാണ് 50 ൽപരം യു.എ.ഇ സൈനികർ കൊല്ലപ്പെട്ടത്. ആയുധപ്പുരക്ക് നേരെയായിരുന്നു
ദുബായ്: രാജ്യത്തിനും അറബ് സമൂഹത്തിനും വേണ്ടി ജീവൻ നൽകി യമനിൽ രക്തസാക്ഷികളായ യുഎഇ സൈനികർക്ക് വേണ്ടി രാജ്യത്തെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച മയ്യിത്ത് നിസ്‌കാരം നടന്നു. കഴിഞ്ഞ ആഴ്ച സൈനികരെ ലക്ഷ്യമിട്ട് നടന്ന ഭൂതല മിസൈൽ ആക്രമണത്തെ തുടർന്നുണ്ടായ പൊട്ടിത്തെറിയിലാണ് 50 ൽപരം യു.എ.ഇ സൈനികർ കൊല്ലപ്പെട്ടത്. ആയുധപ്പുരക്ക് നേരെയായിരുന്നു ആക്രമണം.
വെള്ളിയാഴ്ച പള്ളികളിലെ ജുമുഅ ഖുതുബകളിൽ ഖത്തീബുമാർ യുഎഇ സൈനികർ ചെയ്ത സേവനങ്ങളെ പ്രകീർത്തിക്കുകയും അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തുകയും ചെയ്തു. ദുബായ് ജുമേരയിലെ മസ്ജിദ് അബ്ദുസ്സലാം റഫീഹ് പള്ളിയിൽ ഖത്തീബ് ശൈഖ് ഹുസൈൻ ഹബീബ് അൽ സഖാഫ് മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നൽകി.
യു എ ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഷാർജയിൽ രക്തസാക്ഷിയുടെ വീട്ടിലത്തെി കുടുംബങ്ങളെ ആശ്വാസിപ്പിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ സൈനികരെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സന്ദർശിച്ചിരുന്നു. അബൂദബി സായിദ് സൈനിക ആശുപത്രിയിൽ എത്തിയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് സൈനികരെ സന്ദർശിച്ചത്.
യമനിൽ രക്തസാക്ഷികളായ സൈനികരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അബൂദബി കിരീടാവകാശിയുടെ ഉത്തരവ് പ്രകാരം പ്രത്യേക ഓഫിസ് തുറന്നിരുന്നു അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറകിയിരുന്നത്
രാജ്യത്തിനും അറബ് സമൂഹത്തിനും വേണ്ടിജീവൻ പൊലിഞ്ഞവരോടുള്ള ആദര സൂചകമായി യു.എ.ഇയിൽ മൂന്ന് ദിവസത്തെ ദൂ:ഖാചരണം നടന്നിരുന്നു. സൈനികരുടെ മരണത്തിൽ യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് അനുശോചനം രേഖപ്പെടുത്തിയിരുന്നു രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായവർ എന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.