ദുബയ്: അപകടങ്ങൾ കുറക്കാനായി ദുബയ് റോഡുകളിൽ നാളെ മുതൽ വേഗതാ പരിധി കുറച്ചു. ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്ന എമിറേറ്റ്സ് റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 120 കി.മി. നിന്നും 110 ആയി കുറച്ചു. നാളെ മുതലാണ് പുതിയ നിയമ പ്രാബല്യത്തിൽ വരിക.

കഴിഞ്ഞ വർഷം ഉണ്ടായ വാഹനാപകടങ്ങൾ പഠന വിധേയമാക്കിയപ്പോൾ 60 ശതമാനവും അമിത വേഗത കാരണമാണന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വേഗ പരിധി കുറക്കാൻ ദുബയ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി (ആർ.ടി.എ) തീരുമാനിച്ചത്യ

ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും, എമിറേറ്റ്‌സ് റോഡിലും നേരത്തേ മണിക്കൂറിൽ 120 കിലോമീറ്റായിരുന്നു വേഗപരിധി. വാഹനമോടിക്കുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ റഡാർ കാമറകളിൽ കുടുങ്ങും. ഇക്കാര്യമറിയിച്ച് റോഡുകൾക്ക് സമീപം ആർ ടി എ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ റോഡുകളുടെ ദുബൈ എമിറേററ്റിലൂടെ കടന്നുപോകുന്ന ഭാഗത്ത് മാത്രമാണ് ഈ നിയന്ത്രണം. മറ്റ് എമിറേറ്റുകളിൽ പഴയ വേഗപരിധി തുടരും.