- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിലെ നികുതിയില്ലാ സമ്പദ് വ്യവസ്ഥയ്ക്ക് അന്ത്യമാകുന്നുവോ? ഒക്ടോബർ ഒന്ന് മുതൽ നിരവധി സാധനങ്ങൾക്ക് എക്‌സൈസ് ഡ്യൂട്ടി; അടുത്ത ഘട്ടമായി ആദായനികുതിയും ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ: നികുതിയില്ലാത്ത പണം മുഴുവൻ നാട്ടിലേക്ക് അയച്ചിരുന്ന മലയാളികൾക്കും ആശങ്കപ്പെടാൻ ഏറെ
മലയാളികളും ഏറെ ആസ്വദിച്ചിരുന്ന ഗൾഫിലെ നികുതിയില്ലാ സമ്പദ് വ്യവസ്ഥയ്ക്ക് അന്ത്യമാകുന്നുവോ? ഒക്ടോബർ ഒന്ന് മുതൽ യുഎഇയിൽ എക്‌സൈസ് ഡ്യൂട്ടി നിലവിൽ വരുന്നു. എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയായ ഡബ്ല്യു എ എമ്മിനോടാണ് സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിനകത്ത് ഉപയോഗിക്കുന്ന മിക്ക ഉത്പന്നങ്ങൾക്കും രാജ്യത്തെ ഫ്രീ സോണുകളിലും തുറമുഖങ്ങളിലും അടക്കം എക്‌സൈസ്ഡ്യൂട്ടി നടപ്പിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. അതേസമയം രാജ്യത്തിനകത്ത് നിന്നും പുറത്തേക്ക് കൊണ്ടു പോകുന്ന സാധനങ്ങൾക്ക് ടാക്‌സ് ഏർപ്പെടുത്തുകയില്ല. എന്നാൽ രാജ്യത്തിനകത്തേക്ക് കൊണ്ടു വരുന്ന എല്ലാ സാധനങ്ങൾക്കും പുതിയ നിയമം ബാധകമായിരിക്കും. പരോക്ഷമായിട്ടായിരിക്കും എക്‌സൈസ് നികുതി ഏർപ്പെടുത്തുക. ലഹരി ഉത്പന്നങ്ങൾക്കാണ് പ്രധാനമായും ഇപ്പോൾ എക്‌സൈസ് നികുതി ഏർപ്പെടുത്താൻ ഒരങ്ങുന്നത്. ഘട്ടം ഘട്ടമായി ഇത് എല്ലാ ഉത്പന്നങ്ങളിലേക്കും വ്യാപിപ്പിക്കും. ആരോഗ്യപരവും സുരക്ഷിതവുമായ സമൂഹം വാർത്തെടുക്കാൻ ലഹരി ഉത്പന്നങ്ങൾക്ക് എക്‌സൈസ് നികുതി ഏർപ്പെടുത്തുന
മലയാളികളും ഏറെ ആസ്വദിച്ചിരുന്ന ഗൾഫിലെ നികുതിയില്ലാ സമ്പദ് വ്യവസ്ഥയ്ക്ക് അന്ത്യമാകുന്നുവോ? ഒക്ടോബർ ഒന്ന് മുതൽ യുഎഇയിൽ എക്‌സൈസ് ഡ്യൂട്ടി നിലവിൽ വരുന്നു. എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയായ ഡബ്ല്യു എ എമ്മിനോടാണ് സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിനകത്ത് ഉപയോഗിക്കുന്ന മിക്ക ഉത്പന്നങ്ങൾക്കും രാജ്യത്തെ ഫ്രീ സോണുകളിലും തുറമുഖങ്ങളിലും അടക്കം എക്‌സൈസ്ഡ്യൂട്ടി നടപ്പിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. അതേസമയം രാജ്യത്തിനകത്ത് നിന്നും പുറത്തേക്ക് കൊണ്ടു പോകുന്ന സാധനങ്ങൾക്ക് ടാക്‌സ് ഏർപ്പെടുത്തുകയില്ല. എന്നാൽ രാജ്യത്തിനകത്തേക്ക് കൊണ്ടു വരുന്ന എല്ലാ സാധനങ്ങൾക്കും പുതിയ നിയമം ബാധകമായിരിക്കും.
പരോക്ഷമായിട്ടായിരിക്കും എക്‌സൈസ് നികുതി ഏർപ്പെടുത്തുക. ലഹരി ഉത്പന്നങ്ങൾക്കാണ് പ്രധാനമായും ഇപ്പോൾ എക്‌സൈസ് നികുതി ഏർപ്പെടുത്താൻ ഒരങ്ങുന്നത്. ഘട്ടം ഘട്ടമായി ഇത് എല്ലാ ഉത്പന്നങ്ങളിലേക്കും വ്യാപിപ്പിക്കും. ആരോഗ്യപരവും സുരക്ഷിതവുമായ സമൂഹം വാർത്തെടുക്കാൻ ലഹരി ഉത്പന്നങ്ങൾക്ക് എക്‌സൈസ് നികുതി ഏർപ്പെടുത്തുന്നത് വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഈ ടാക്‌സ് നടപ്പിലാവുന്നതോടെ പരിസ്ഥിതിയെ മോശമായി സ്വാധീനിക്കുന്ന വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കാൻ ഇടയാക്കുകയും പ്രധാനമായും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കാരണമാവുകയും ഇത് വഴി ഉണ്ടാകുന്ന വരുമാനം സമൂഹത്തിന് കൂടുതൽ നൂതനമായ സേവനങ്ങൾ നൽകാൻ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
പുകയില ഉത്പന്നങ്ങൾക്കും എനർജി ഡ്രിങ്ക്‌സുകൾക്കും 100 ശതമാനവും സോഫ്റ്റ് ഡ്രിങ്ക്‌സുകൾക്ക് 50 ശതമാനവും ആണ് നികുതി ഏർപ്പെടുത്തുക. മറ്റ് സാധനങ്ങളൊന്നും ഇപ്പോൾ പുതിയ ടാക്‌സിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതു വഴി ഫെഡറൽ ബജറ്റിൽ വർഷം ഏഴ് ബില്ല്യൺ ദിർഹത്തിന്റെ വർദ്ധനവ് ഉണ്ടാക്കാമെന്നാണ് കരുതുന്നത്. എക്‌സൈസ് ടാക്‌സിന് പുറമേ ആദായ നികുതിയും ഏർപ്പെടുത്തുന്നതിനെ കുറിച്ച് സർക്കാർ ചിന്തിച്ച് കൊണ്ടിരിക്കുകയാണ്.